ഇന്ദിരയുടെ മരുമക്കളുടെ പോരു തീർന്നോ?;കോൺഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രശംസയുമായി ബിജെപി നേതാവ് മനേകാ ഗാന്ധി.

single-img
25 April 2016

meneka-gandhi-sonia-g

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേകാഗാന്ധിയുടെ പ്രശംസ. രാജീവ്ഗാന്ധിയുടെ സഹോദരന്‍ അന്തരിച്ച സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ് മനേകാഗാന്ധി.അഴിമതിയും സ്വജനപക്ഷാപാതവും തടയാൻ സോണിയ ഗാന്ധി സ്വീകരിച്ച മാർഗങ്ങളെ ചൂണ്ടിക്കാട്ടി മനേക സോണിയയെ പ്രശംസിച്ചത്.

സോണിയയുടെ പേര് ദുരുപയോഗം ചെയ്ത് സോണിയയുടെ ബന്ധു ഒരു ബിസനസ് തുടങ്ങിയിരുന്നു. എന്നാൽ ആ വ്യക്തിയുടെ കെണിയിൽപ്പെടരുതെന്ന് കാണിച്ച് സോണിയ പത്രത്തിൽ പരസ്യം നൽകുകയാണ് ചെയ്തതെന്ന് കേന്ദ്ര മന്ത്രിയായ മനേക ഗാന്ധി പറഞ്ഞു.

എല്ലാവര്‍ക്കും മാതൃകയാണ് സോണിയയുടെ നടപടിയെന്ന് മനേകാഗാന്ധി ചൂണ്ടിക്കാട്ടി.