ശബരിമലയിലെ സ്ത്രീ പ്രവേശനം: ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രിംകോടതി

single-img
25 April 2016

supreme court

ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രിംകോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. അങ്ങനെയെങ്കില്‍ പുരുഷന്മാരുടെ വൃതശുദ്ധി കണക്കാക്കുന്നത്‌ എങ്ങനെയെന്നും കോടതി ചോദിച്ചു. ജീവശാസ്‌ത്രപരമായ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി വിവേചനത്തെ ന്യായീകരിക്കരുതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

വ്രതം എടുക്കാത്ത പുരുഷന്മാര്‍ക്ക് പതിനെട്ടാം പടിക്ക് പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്തെത്താന്‍ അനുമതി നല്‍കുന്നതു പോലെ സ്ത്രീകളേയും പ്രവേശിപ്പിച്ചുകൂടെയെന്നും ചോദിച്ചു.

എന്നാല്‍ വിവേചനം ഹിന്ദുമതത്തില്‍ മാത്രമല്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു.

ശബരിമല വനമാണെന്നും മല ചവിട്ടാനെത്തുന്ന സ്‌ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കാനിടയുണ്ടെന്നും ദേവസ്വം ബോര്‍ഡ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍, അത്തരത്തില്‍ മരണപ്പെടുന്നവര്‍ മരിക്കട്ടെ എന്നായിരുന്നു കോടതിയുടെ മറുപടി.