പി ജയരാജന്റെ നെടുമങ്ങാട്ടെ പ്രസംഗത്തിനെതിരെ കേസ് എടുക്കുമെന്ന് ആഭ്യന്തരമന്ത്രി

single-img
25 April 2016

19-1450495133-chennithala

തെരഞ്ഞെടുപ്പ് യോഗത്തിലെ പി ജയരാജന്റെ പ്രസംഗത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസംഗം പരിശോധിച്ച് കേസെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജയരാജന് പങ്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മനോജ് വധകേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ പോകുന്നതിന്റെ തെളിവാണിതെന്നും ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്ന അക്രമരാഷ്ട്രീയത്തെ ന്യായീകരിച്ച് സി.പി.എം നേതാവ് പി.ജയരാജന് കഴിഞ്ഞ ദിവസമാണു പ്രസംഗിച്ചത്‍. സി.പി.എമ്മിനെതിരെ അക്രമങ്ങളുണ്ടാവുമ്പോള്‍ കടം തരിച്ചു നല്‍കും. ഇതുവരെ അതേ നടന്നിട്ടുള്ളുവെന്നും ജയരാജൻ പറഞ്ഞിരുന്നു.