തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാള്‍ നല്ലതാണ് ബാര്‍ ഡാന്‍സ്:സുപ്രീം കോടതി

single-img
25 April 2016

811-650x449ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം. സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ബാറുകളിലെ ഡാന്‍സെന്നും കോടതി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയും കോടതി വിമര്‍ശിച്ചു. നൃത്തമെന്നത് ഒരു ജോലിയാണ്. അത് അശ്ലീലമായാല്‍ അതിന്റെ നിയമപരമായ പവിത്രത നഷ്ടമാകും. എന്നിരുന്നാലും സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് അവ നിരോധിക്കാനാകില്ല. കോടതി വ്യക്തമാക്കി. സ്ത്രീകളെ സംബന്ധിച്ച് തെരുവുകളില്‍ ഭിക്ഷയാചിച്ചും സ്വീകാര്യമല്ലാത്ത മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ജീവിക്കുന്നതിനേക്കാള്‍ നല്ലത് ബാറുകളിലെ ഡാന്‍സ് തന്നെയാണ് കോടതി ചൂണ്ടിക്കാട്ടി.

ഈ മാസം 12 നാണ് ഡാന്‍സ്ബാര്‍ റെഗുലേഷന്‍ ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസ്സാക്കിയത്. ഇതു പ്രകാരം കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.