പിണറായി വിജയന് വോട്ട് ചോദിച്ച് വി.എസ്.അച്യുതാനന്ദന്‍ ധര്‍മടത്ത്

single-img
21 April 2016

V-S-Achuthanandan-636-4872

പിണറായി വിജയന് വോട്ട് ചോദിച്ച് വി.എസ്.അച്യുതാനന്ദന്‍ ധര്‍മടത്ത് പ്രചരണത്തിനെത്തി. മണ്ഡലത്തിലെ ചക്കലക്കല്ലില്‍ നടന്ന പൊതുയോഗത്തിലാണ് വി.എസ് സംസാരിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ.ശ്രീമതി എംപി തുടങ്ങിയ പ്രമുഖരും വി.എസിന്റെ യോഗത്തില്‍ പങ്കെടുത്തു

യു.ഡി.എഫിന്റെ പ്രകടന പത്രിക തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് വായിച്ച തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ 136 അഴിമതി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരാണോ കേരളത്തില്‍ അഴിമതി രഹിത ഭരണം കാഴ്ചയ്ക്കുകയെന്ന് വി.എസ് ചോദിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ മാത്രം 31 കേസുകളുണ്ട്. മന്ത്രി പി.കെ.ജയലക്ഷ്മിക്കെതിരേ മാത്രമാണ് കേസില്ലാത്തതെന്നും വി.എസ് പറഞ്ഞു. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷവും അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്യുമെന്ന് വി.എസ് ഉറപ്പ് നല്‍കി. ഇത് ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമാണ്. ധര്‍മ്മടത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്നും വി.എസ് പറഞ്ഞു.