ചെക്ക് റിപ്പബ്‌ളിക്കിന് പുതിയ പേരായി; ഇനി മുതൽ ചെക്കിയാ എന്നു വിളിക്കാം.

single-img
20 April 2016

20160423_eup503

പ്രാഗ്: ചെക്ക് റിപ്പബ്‌ളിക്കിന്റെ പേര് പുതുതാക്കി ചെക്കിയാ എന്നാക്കാൻ ധാരണയായി. പ്രസിഡന്റും പ്രധാനമന്ത്രിയും വിദേശ, പ്രതിരോധമന്ത്രിമാരും പേരുമാറ്റവുമായി മുന്നോട്ടു പോവുകയാണ്. കാബിനറ്റിന്റെ അന്തിമതീരുമാനം അനുകൂലമായാൽ യുഎന്നിനെ ഔദ്യോഗികമായി അറിയിക്കും.

പുതിയ പേരിന് റഷ്യൻ വിഘടിത റിപ്പബ്‌ളിക്കായ ചെച്‌നിയയോടു സാമ്യമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 1993 ചെക്കോസ്‌ളോവാക്യ വിഭജിച്ചാണ് ചെക്ക്‌റിപ്പബ്ലിക്കും സ്‌ളോവാക്യയും രൂപീകരിച്ചത്. രാജ്യത്തിന്റെ സിംഹഭാഗവും ബൊഹേമിയ എന്നാണ് അറിയപ്പെടുന്നത്.ബോഹേമിയ, മൊറാവിയ എന്നീ രണ്ടു ഭൂവിഭാഗങ്ങൾ കൂടിച്ചേർന്നതാണ് ചെക്ക് റിപ്പബ്ലിക്ക്. എന്നാ മൊറാവ്യ, സൈലേഷ്യ എന്നീ പ്രദേശങ്ങളെ പുതിയ പേരു പരിഗണിച്ചപ്പോൾ അവഗണിച്ചെന്ന ആക്ഷേപവുമുണ്ട്. പേരുമാറ്റത്തെ പ്രതികൂലിക്കുന്ന വലിയൊരു ജനവിഭാഗം ഇവിടുണ്ട്.