എല്ലാവര്‍ക്കും ഭക്ഷണം എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും പാര്‍പ്പിടം:യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി;കൂടുതല്‍ പഞ്ചനക്ഷത്ര ബാറുകള്‍ അനുവദിക്കില്ല

single-img
20 April 2016

chandy_650_010114114240 (1)

എല്ലാവര്‍ക്കും ഭക്ഷണം എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന വാഗ്ദാനവുമായി യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി.10 വര്‍ഷം കൊണ്ട് കേരളത്തെ മദ്യവിമുക്തമാക എന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം.
സംസ്ഥാനത്ത് പുതിയ പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങാൻ അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്രം ഫൈവ് സ്‌റ്റാർ ക്ലാസിഫിക്കേഷൻ നൽകിയാലും പുതിയ പഞ്ചനക്ഷത്ര ഹോട്ടലുകൾ അനുവദിക്കുന്നതിന് സംസ്ഥാനം കർശന വ്യവസ്ഥകൾ മുന്നോട്ട് വയ്‌ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗം കുറച്ച് കൊണ്ട് വരാന്‍ ശക്തമായ ബോധവത്കരണവും നടത്തും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും എന്നിവയെല്ലാം പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എട്ടാം ക്ളാസിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ബി.പി.എൽ കുടുംബങ്ങളിലെ പെൺകുട്ടികൾക്കായി ‘ഭാഗ്യലക്ഷ്മി’ പദ്ധതിയുമുണ്ട്. പെൺകുട്ടി ജനിച്ചു കഴിഞ്ഞാലുടൻ കുട്ടിയുടെ പേരിൽ നിശ്‌ചിത തുക സർക്കാർ നിക്ഷേപിക്കും. വീട്ടുകാർക്കും ഇതിൽ തുക നിക്ഷേപിക്കാം. 18 വയസ് പൂർത്തിയാകുമ്പോൾ ഈ തുക പലിശയടക്കം നൽകുന്നതാണ് ‘ഭാഗ്യലക്ഷ്മി’ പദ്ധതി.