കൃപാൽ സിംഗിന്റെ മരണത്തിൽ ദുരൂഹത : ബന്ധുക്കൾ

single-img
20 April 2016

1461063103_kirpal-singh

അതിർ ലംഘിച്ചതിന് അറസ്റ്റിലായി കഴിഞ്ഞ 24 വർഷമായി പാകിസ്താനിലെ ജയിലിൽ കഴിഞ്ഞ കൃപാൽ സിംഗിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ഹൃദയാഘാതം മൂലമാണ് കൃപാല്‍ സിങ് മരിച്ചതെന്നാണ് പാക്കിസ്ഥാന്റെ ഭാഷ്യം.എന്നാൽ വാഗ അതിർത്തിയിൽ വച്ച് മൃതദേഹം കൈമാറുമ്പോൾ കണ്ണിൽ നിന്നും ചോരയൊഴുകിയ അവസ്ഥയിലായിരുന്നു. കൂടാതെ ശരീരത്തിൽ പലഭാഗത്തും മുറിവേറ്റ അടയാള ങ്ങളു ണ്ടായിരുന്നു.ഇതിനാൽ അദ്ദേഹത്തിന് ലാഹോറിലെ ജയിലിൽ വച്ച ക്രൂര പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

മൃതദേഹം വീണ്ടും ഇന്ത്യയിൽ പോസ്റ്റ്‌മോർ ട്ടം ചെയ്തു സത്യം പുറത്തുകൊണ്ടുവരണം എന്നാണു അവരുടെ ആവശ്യം.ലഹോറിലെ കോട്‌ലഖ്‌പത്ത്‌ ജയിലില്‍ ഈ മാസം 11 നാണ്‌ കൃപാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ജയിലില്‍ കൃപാല്‍ സിങ്ങിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നതായി അദ്ദേഹത്തിന്റെ സഹോദരി പറഞ്ഞു. പാക്കിസ്ഥാനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 1992ല്‍ വാഗ അതിര്‍ത്തി കടന്നതിന്റെ പേരില്‍ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത കൃപാല്‍ സിങ്ങിനെ ചാരനെന്ന് മുദ്രകുത്തി, വിവിധ കേസുകള്‍ ചുമത്തി 24 വര്‍ഷത്തോളമായി ലാഹോറിലെ ജയിലില്‍ അടച്ചിരിക്കുകയായിരുന്നു.