മഹാരാഷ്ട്രയിൽ 200 അടിയിൽ കൂടുതൽ ആഴമുള്ള കുഴൽ കിണറുകൾക്ക് വിലക്ക്

single-img
20 April 2016

nl18_rigging_GHB5J_1213098eമുംബൈ: മഹാരാഷ്ട്രയിൽ 200 അടിയിൽ കൂടുത ആഴമുള്ള കുഴൽ ക്കിണറുകൾ കുഴിക്കുന്നതിനു നിയപരമായി വിലക്ക്. സംസ്ഥാനത്തെ കൊടുംവരൾച്ചയുടെ പശ്ചാത്തലത്തിലാണ് ആഴത്തിലുള്ള കുഴൽ ക്കിണറുകൾക്കു വിലക്ക് വന്നിരിക്കുന്നത്. അമിതജലചൂഷണത്തിനായി കുഴൽ ക്കിണറുകൾ ആഴത്തിൽ കുഴിക്കുന്നതിനെത്തുടർന്ന് ഭൂഗർഭജലം ആശങ്കാജനകമായി കുറഞ്ഞതാണ് പുതിയ നിയമത്തിന് കാരണം. നിയമം ലംഘിക്കുന്നവർക്കെതിരേ മഹാരാഷ്ട്ര ഭൂഗർഭജല വികസന-മാനേജ്‌മെന്റ് നിയമപ്രകാരം നടപടിയെടുക്കുമെന്ന് ജലവിതരണ വകുപ്പു മന്ത്രി ബാബൻ റാവു ലോണിക്കർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാം.

 
ബാങ്കു വായ്പയെടുത്ത് രണ്ടും മൂന്നും കുഴൽ കിണണറുകൾ കുഴിച്ചിട്ടും ഒന്നിലും വെള്ളം കണ്ടെത്താനാകാതെ വായ്പ തിരിച്ചടയ്ക്കാൻ യാതൊരു വഴിയുമില്ലാതെ ആശങ്കപ്പെടുന്ന നിരവധി കർഷകർ ഇവിടെയുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം അണക്കെട്ടുകൾ ഉള്ളത്. മഹാരാഷ്ട്രക്ക് പ്രധാനപ്പെട്ട 1845 ഡാമുകളാണ് ഉള്ളത്. 906 ഡാമുകളുമായി മധ്യപ്രദേശാണ് തൊട്ടുപുറകിലുള്ളത്.