കോഹിനൂർ തിരികെ നാട്ടിലെത്തിക്കാൻ ശ്രമിക്കും; മറിച്ചുള്ള ആരോപണമെല്ലാം മാധൃമസൃഷ്ടിയെന്ന് കേന്ദ്രം

single-img
20 April 2016

indians-sue-englands-queen-demanding-the-return-of-the-100m-pound-koh-i-noor-diamond-652x400-1-1447137503
കോഹിനൂർ രത്‌ന വിഷയത്തി കേന്ദ്രസർക്കാർ നിലപാട് മാറ്റി. രത്‌നം തിരികെ ഇന്ത്യയിൽ എത്തിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും ചെയ്യുമെന്നും മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതാണ് ഇത്തരമൊരു തെറ്റിധാരണയ്ക്ക് കാരണമെന്നും കേന്ദ്രം വിശദീകരിച്ചു.

ബ്രിട്ടീഷുകാർ ഇന്ത്യയി നിന്നും മോഷ്ടിച്ചതെന്നാരോപിക്കപ്പെടുന്ന കോഹിനൂർ രത്‌നം ഇന്ത്യയിലേക്ക് തിരികെക്കൊണ്ടു വരാനാകില്ല എന്ന് സർക്കാർ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കാരണം രത്‌നം മോഷ്ടിച്ചതല്ല, ഉപഹാരമായി സമ്മാനിക്കപ്പെട്ടതാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ രേഖകൾപ്രകാരം മഹാരാജാ രൺജീത് സിംഗ് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് സമ്മാനിച്ചതാണ് കോഹിനൂർ രത്‌നമെന്നും സോളിസിറ്റർ ജനറൽ കോടതിയി സത്യവാങ്മൂലം നൽകിയിരുന്നു.
105 കാരറ്റുള്ള രത്‌നം മടക്കിക്കൊണ്ടു വരാനായി ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ജസ്റ്റിസ് ന കിയ ഹർജിയിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിലപാട് കോടതിയി വ്യക്തമാക്കിയത്. കോഹിനൂർ, ടിപ്പുസുൽത്താന്റെ വാൾ തുടങ്ങി ഇന്ത്യയി നിന്നും ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടു പോയവ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുക എന്നതായിരുന്നു ആവശ്യം. കേസി വിദേശമന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി ആറാഴ്ച സമയം ന കിയിരിക്കവേയാണ് പുതിയ മലക്കം മറിച്ചിൽ .
വിക്‌ടോറിയ റാണിയ്ക്ക് മഹാരാജാ രൺജീത് സിംഗ് 1850-ലാണ് കോഹിനൂർ രത്‌നം സമ്മാനിച്ചത്. കിരീടത്തിൽ പതിച്ചിരുന്ന കോഹിനൂർ രത്‌നം ഇപ്പോൾ ടവർ ഓഫ് ലണ്ടനിൽ പ്രദർശനത്തിന് വെച്ചിരിക്കയാണ്. കോഹിനൂറിന്റെ മൂല്യം ഇന്നും ശരിയായി നിർണയിക്കാൻ സാധിച്ചിട്ടില്ല.