ഇക്വഡോർ ഭൂകമ്പം മരണസംഖ്യ 415 ലധികമായി

single-img
20 April 2016

160418123601-earthquake-magnitude-measurement-8-exlarge-169

ക്വിറ്റോ: ഇക്വഡോറി ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 413 ആയി ഉയർന്നു. 2500 പേർക്കു പരിക്കേറ്റിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കടിയി നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നു കരുതുന്നതിനാ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ടെന്നും പ്രസിഡന്റ് റഫയേ കൊറിയ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച മുത രക്ഷാപ്രവർത്തനം നിറുത്തിവെച്ച് മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനാകും മുൻഗണന ന കുക. അന്തരീക്ഷത്തിലെങ്ങും അഴുകിയ മൃതശരീരങ്ങളുടെ ഗന്ധം നിറഞ്ഞു നി ക്കുകയാണ്. പസഫിക് തീരത്തെ വിവിധ പ്രദേശങ്ങളി കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലങ്ങളും കെട്ടിടങ്ങളും സ്‌കൂളുകളും തകർന്നു. 67 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. ശനിയാഴ്ച രാത്രിയിലെ 7.8 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന് 300 അധികം തുടർചലനങ്ങളാണുണ്ടായിരിക്കുന്നത്.