തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങള ജനാധിപത്യരീതിയിൽ പരിഹരിക്കാൻ കഴിയാത്തയാൾ എങ്ങനെ നല്ലൊരു ജനപ്രതിനിധിയാവും ? നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടക്കലിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ഫാൽകൺ മുഹമ്മദ്‌ കുട്ടി മുഖ്യരക്ഷാധികാരി ആയിട്ടുള്ള കളമശ്ശേരിയിലെ വിദ്യാഭാരതി അക്കാദമിയിലെ ബി കോം വിഭാഗം എച്ച് ഒ ഡിയെ അന്യായമായി പിരിച്ചു വിട്ടതിനെത്തുടർന്നുള്ള നടക്കുന്ന വിദ്യാർഥി സമരത്തെ ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും ഒതുക്കി തീർക്കാൻ ശ്രമം.

single-img
20 April 2016

VB Campus
ഫാൽകൺ മുഹമ്മദ്കുട്ടി എന്ന ബിസിനസ്സുകാരൻ രാഷ്ട്രീയപരമായും സാമ്പത്തികമായും സ്വാധീനമുള്ള വ്യക്തി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ടക്കലിലെ ഇടതുപക്ഷത്തു നിന്നുള്ള എൻ സി പി സ്ഥാനാർഥി കൂടെയാണ് എൻ എ മുഹമ്മദ്കുട്ടിയെന്ന ഫാൽകൺ മുഹമ്മദ്കുട്ടി  . ജയിച്ചു ജനപ്രതിനിധിയായാൽ മണ്ഡലത്തിലെ ജനങ്ങൾക്ക് ജനാധിപത്യ മര്യാദകൾ പാലിച്ച് സേവനം ചെയ്യേണ്ട വ്യക്തി . എന്നാൽ തന്റെ കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭാരതി എന്ന സ്ഥാപനത്തിലെ വിദ്യാർഥി സമരത്തെ ജനാധിപത്യ രീതിയിൽ കാണാൻ അദ്ദേഹം തയ്യാറല്ല.

BL23_LOG_N_A_MOHAM_1121895f (1)വിദ്യാഭാരതിയിലെ ബി കോം വിഭാഗം എച്ച് ഒ ഡി ശാലിനി ജോൺസനെ അന്യായമായി പിരിച്ച് വിട്ടതു മുതലാണ്‌ പ്രശ്നങ്ങൾ തുടങ്ങിയത്. കഴിഞ്ഞ 9 വർഷ കാലമായി വിദ്യാഭാരതിയിൽ ജോലി ചെയ്യുന്ന ശാലിനി ടീച്ചറെകുറിച്ച് കുട്ടികൾ ക്ക് വളരെ നല്ല അഭിപ്രായം മാത്രമേയുള്ളൂ. ശാലിനി ടീച്ചറുടെ പ്രയത്നം കൊണ്ട് ബി കോം വിഭാഗത്തിന് 100 ശതമാനം വിജയം ലഭിക്കുകയും ടീച്ചറിലുള്ള വിശ്വാസത്താൽ കൂടുതൽ കുട്ടികൾ വിദ്യാഭാരതിയിൽ ചേരുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ ഒരു പരിപാടിക്കിടയിൽ വിദ്യാർഥികളെ കൊണ്ട് പാട്ട് പാടിച്ചു എന്നാ കാരണത്താൽ ശാലിനിയെ പിരിച്ചുവിട്ടു എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഇതിൽ പ്രകോപിതരായ വിദ്യാർഥികൾ ഒന്നടങ്കം പഠിപ്പ് മുടക്കി സമരത്തിലേക്ക് പോയി. സാധാരണ ബി കോം കോഴ്സുകളെക്കാൾ ഇരട്ടിയിലധികം ഫീസ്‌ നല്കിയാണ് കുട്ടികൾ ഇവിടെ പഠിക്കുന്നത്. ഇതിനു കാരണം ലോജിസ്ടിക്സിന്റെ സര്ടിഫികറ്റും ഉറപ്പായ ജോലി വാഗ്ദാനവുമാണ് .എന്നാൽ പഠിച്ചിറങ്ങിയ കുട്ടികൾക്ക് വാഗ്ദാനം പോലെ സ്ഥിരജോലി കൊടുക്കുന്നില്ല എന്നാണു പരാതി. എം ജി സർവകലാശാലയ്ക്ക് കീഴിൽ ബി കോം കോഴ്സ് നടത്തുന്ന വിദ്യാഭാരതിയിൽ പരീക്ഷാകേന്ദ്രവുമില്ല.വിദ്യാർഥികൾ മറ്റ് സ്ഥാപനങ്ങളിൽ പോയാണ് പരീക്ഷയെഴുതുന്നത്.

ശാലിനി ജോൺസനെ തിരിച്ചെടുക്കണമെന്നും മാനേജ്‌മന്റ്‌ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരത്തെ വിദ്യാഭാരതിയുടെ ഉടമസ്ഥർ ഗൗനിക്കുന്നില്ല .സമരത്തിനിടയിലേക്ക് പുറത്തുനിന്നുള്ള ചിലർ കടന്നുകൂടി അക്രമം നടത്താനും ശ്രമിച്ചിരുന്നു. സമരം ചെയ്യുന്ന വിദ്യാർഥികളെ പിരിച്ച് വിടുമെന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയതായും പറയുന്നു. വിദ്യാർഥികളും മാനേജ്‌മന്റ്റു മായി ചര്ച്ച ചെയ്തു പരിഹരിക്കേണ്ട വിഷയത്തിൽ ഒടുവിൽ പോലീസിനെ ഇടപെടുത്തി ഒത്തുതീർപ്പു ശ്രമം നടത്തി.സമരം നീണ്ടു പോകാതിരിക്കാൻ സ്ഥാപനത്തിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു . അവധി കഴിഞ്ഞ് ശാലിനിയെ ജോലിയിൽ പ്രവേശിപ്പിക്കാം എന്ന ഉറപ്പിൽ വിദ്യാർഥികൾ പിരിഞ്ഞ് പോയി. ശാലിനി ടീച്ചറെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുകയും തക്കതായ നഷ്ടപരിഹാരം നല്കുകയും മാനേജ്‌മന്റ്‌ മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും എന്ന് വിദ്യാർഥികൾ പറഞ്ഞു.