ശിവസേന നേതാവ് ഇസ്ലാം മതം സ്വീകരിച്ചു:സുശീല്‍കുമാര്‍ ജെയ്ന്‍, ഇനി മുതല്‍ ‘മുഹമ്മദ് അബ്ദുള്‍ സമദ്’

single-img
20 April 2016

Shivaji-Parkശിവസേന നേതാവ് ഇസ്ലാം മതം സ്വീകരിച്ചു. സുശീല്‍ കുമാര്‍ ജെയ്ന്‍ എന്ന ശിവസേന നേതാവാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇസ്ലാം മതം സ്വീകരിച്ച ജെയ്ന്‍ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന പേര് സ്വീകരിച്ചു.

ജയന്റ് സമുദായവുമായുള്ള ഭിന്നതകള്‍ മൂലമാണ് മതം മാറ്റമെന്നാണ് വിവരങ്ങള്‍. സുശീല്‍കുമാറിന്റെ മതം മാറ്റം സംബന്ധിച്ച് ഇപ്പോള്‍ത്തന്നെ പലകോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 15ന് ആണ് സുശീല്‍ കുമാര്‍ ഔദ്യോഗികമായി മതപരിവര്‍ത്തനം ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച മഹാവീര്‍ ജയന്തി ദിനത്തിലാണ് സുശീല്‍ കുമാര്‍ വാര്‍ത്ത പുറത്തുവിട്ടത്. ആരുടെയും സമ്മര്‍ദ്ദഫലമായല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് സുശീല്‍ കുമാര്‍ പറഞ്ഞു.