ന്യുയോർക്ക്‌ പ്രൈമറിയിൽ ഹിലരി ക്കും ട്രംപിനും ജയം.

single-img
20 April 2016
donald-trump-hillary-clinton 
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോർക്ക് പ്രൈമറിയിൽ ഹിലരി ക്ലിന്‍റനും ഡൊണാൾഡ് ട്രംപിനും വിജയം. ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാൻഡേഴ്സിന് 42 ശതമാനവും വോട്ടുകൾ നേടി. റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപ് 60 ശതമാനവും ജോൺ കാസിക് 25 ശതമാനവും ടെഡ് ക്രൂസ് 15 ശതമാനവും വോട്ടുകൾ നേടി.
ന്യൂയോർക് പ്രൈമറിയിലേത് വ്യക്തിപരമായ വിജയമെന്ന് ഹിലരി പ്രതികരിച്ചു.നിങ്ങൾ എന്നെ പിന്തുണക്കുന്നു. ഞാൻ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും -ഹിലരി പറഞ്ഞു.2000 മുതൽ എട്ട് വർഷം ന്യൂയോർക് സെനറ്ററായിരുന്നു  ഹിലരി.
ജൂലൈ 18-21 തീയതികളിൽ റിപ്പബ്ലിക്കന്‍ പാർട്ടിയുടെയും 25-28 തീയതികളിൽ ഡെമോക്രാറ്റുകളുടെയും ദേശീയ കൺവെൻഷനുകൾ നടക്കും. ഇതിലാണ് ഇരുവിഭാഗം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള ജനകീയ വോട്ടെടുപ്പ്.