രാഷ്ട്രീയം  കളിക്കരുതെന്ന് ഉദ്യോഗസ്ഥരോട് കേജ്രിവാൾ 

single-img
20 April 2016
Yogendra and Kejari
രാഷ്ട്രീയം കളിച്ച് സര്ക്കാരിന്റെ വിശ്വാസ്യതയ്ക്ക്‌ കളങ്കമേൽപ്പിക്കരുതെന്നു സർക്കാരുദ്യോഗസ്ഥരോട്  ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.സിവിൽ സർവീസസ് ദിനത്തിൽ സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി ഉദ്യോഗസ്ഥവൃന്ദം തൻറെ  സത്യസന്ധവും സുതാര്യവുമായ ഗവണ്മെന്റി ന്റെ ഭാഗമായി ദൽഹിയിലെ  ജനങ്ങളെ സേവിക്കണമെന്നും പറഞ്ഞു.
“ഡൽഹിയിലെ  ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുക യാണ് ഈ ഗവണ്മെന്റ് .ചരിത്ര വിജയം നേടിത്തന്നു അവർ നമ്മളിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് . മണ്ഡലങ്ങളിൽ ഞങ്ങൾ നല്കിയ വാക്ക് പാലിക്കാനായി നടപ്പിലാക്കേണ്ട നയപരിപാടികളെ  സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ പൂർണ  പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു ” കേജ്രിവാൾ പറഞ്ഞു.
അധികാരത്തിലേറി യതിനു ശേഷം പല പ്രശ്നങ്ങൾ മൂലം സര്ക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ചേർച്ചക്കുറവിലായിരുന്നു.