പെട്രോള്‍,ഡീസല്‍ വാഹനങ്ങൾ പൂർണ്ണമായും നിരോധിക്കുന്ന ആദ്യരാജ്യമാകാൻ നെതെര്‍ലാന്ഡ്

single-img
20 April 2016

Electric-Vehicle-e1433825951727നെതെര്‍ലാന്ഡ് റോഡുകളില്‍ നിന്ന് 2025 ഓടുകൂടി ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്നു.പെട്രോള്‍,ഡീസല്‍ വാഹനങ്ങളാവും നെതെര്‍ലാന്ഡ് റോഡുകളില്‍ നിന്ന് പൂർണ്ണമായും ഒഴുവാകുക.പെട്രോള്‍,ഡീസല്‍ കാറുകളേയും പിന്‍വലിക്കാന്‍ ലേബര്‍പാര്‍ട്ടി കൊണ്ട് വന്ന പ്രമേയം ലോവര്‍ പാര്‍ലെമെന്റ് ഹൌസില്‍ ഭൂരിഭാഗം പേരും സപ്പോര്‍ട്ട് ചെയ്തു.

പ്രമേയം പാസാവുകയാണെങ്കിൽ 2025 മുതൽ നെതർലാൻഡിൽ പുതിയ പെട്രോള്‍,ഡീസല്‍ വാഹനങ്ങൾ വാങ്ങാൻ കഴിയില്ല.ഇപ്പോൾ നെതർലാൻഡിലെ വാഹനങ്ങളിൽ 10% മാത്രമാണു ഇലക്ട്രിക് വാഹനങൾ ഉള്ളത്.മലിനീകരണം തടയുക ലക്ഷ്യമിട്ടാണു ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ നിരോധിക്കുക.

എന്തായാലും ഡീസലിന്റെയും പെട്രോളിന്റെയും അവസാനം നെതർലാൻഡിൽ നിന്നാകുമോ എന്ന് കാത്തിരിക്കുകയാണു ലോകം