വിജയ് മല്യയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ദാനം

single-img
20 April 2016

450672-vijay-mallya-2-gettyമദ്യരാജാവ് വിജയ് മല്യയ്ക്ക് സര്‍ക്കാര്‍ ഭൂമി ചുളുവിലയ്ക്ക് പതിച്ചു നല്‍കയതായി വിവരാവകാശ രേഖ റിപ്പോര്‍ട്ട് . പാലക്കാട് ജില്ലയിലെ വ്യാവയായിക പ്രദേശമായ കഞ്ചിക്കോട്ടെ 20 ഏക്കര്‍ ഭൂമിയാണ് പതിച്ചുനല്‍കിയത്.

പാലക്കാട് പുതുശേരി വെസ്റ്റിലെ സര്‍ക്കാര്‍ ഭൂമിയാണു പതിച്ചു നല്‍കിയത്. സെന്റിന് 70,000 രൂപ വീതം കണക്കാക്കി 14 കോടി രൂപയുടെ ഇടപാടാണു നടത്തിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ഈ മേഖലയില്‍ ഭൂമിയുടെ നടപ്പുവില. ഈ സാഹചര്യത്തില്‍ ഭൂമി വിലയില്‍ യുബി ഗ്രൂപ്പിന് ഇത്ര വലിയ ഇളവു നല്‍കേണ്ട സാഹചര്യമെന്ത് എന്നാണ് ഉയരുന്ന ചോദ്യം.

2013 ഏപ്രില്‍ 23 നാണ് വ്യവസായിക ആവശ്യത്തിനായി കഞ്ചിക്കോട്ടെ ഭൂമി നല്‍കി ഉത്തരവിറക്കിയത്.പതിവ് ചട്ടങ്ങള്‍ പാലിച്ചാണ് ഭൂമി നല്‍കിയതെന്നാണ് വിവരാവകാശ നിയമപ്രകാരം പാലക്കാട് തഹസീല്‍ദാര്‍ ഇതിനു നല്‍കിയിട്ടുള്ള മറുപടി.

യുബി ഗ്രൂപ്പിന്റേതായി പല തരത്തിലുള്ള ബോട്ട്‌ലിങ് പ്ലാന്റുകള്‍ പുതുശേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.