പുലിറ്റ്സർ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

single-img
20 April 2016

160418154909-seafood-from-slaves-pulitzer-780x439

ഏഷ്യയിലെ കടലുൽപന്ന വ്യവസായ ഫാക്ടറികളിലെ അടിമവേല സംബന്ധിച്ച വാർത്താ പരമ്പരയ്ക്ക് പൊതുസേവനോന്മുഖ വാർത്തയ്ക്കുള്ള പുലിറ്റ്സർ പുരസ്കാരം. അസോഷ്യേറ്റഡ് പ്രസിനാണ് ഈ പുരസ്കാരം ലഭിച്ചത്. ഇതിനെത്തുടർന്നു തൊഴിൽശാലകളിലെ രണ്ടായിരം അടിമത്തൊഴിലാളികളെ മോചിപ്പിച്ചു. എ പി യുടെ 52 ആം പുലിറ്റ്സർ ആണ് ഇത്.

യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹത്തിന്റെ ചിത്രങ്ങൾ റോയിട്ടേഴ്‌സിനും ന്യൂയോർക്ക് ടൈംസിനും സമ്മാനങ്ങൾ നേടിക്കൊടുത്തു.
ബ്രേക്കിങ്ന്യൂസ് റിപ്പോർട്ടിങ് വിഭാഗത്തിൽ ലൊസാഞ്ചൽസ് ടൈംസിനും സമ്മാനമുണ്ട്.
നോവൽ വിഭാഗത്തിൽ വീറ്റ് ടാങ് വെൻ എഴുതിയ ‘ദ് സിംപതൈസർ’ പുലിറ്റ്സർ നേടി.
കഥേതരസാഹിത്യസൃഷ്ടികളുടെ വിഭാഗത്തിൽ ജോബി വാറിക്കിന്റെ “ബ്ലാക്ക്‌ ഫ്ളാഗ്സ് : ദി റൈസ് ഓഫ് ഐസിസ് ” പുരസ്കാരം നേടി. നാടക വിഭാഗത്തിൽ പ്രതീക്ഷിച്ച പോലെ ലിൻ മാനുവൽ മിരാന്ഡയുടെ “ഹാമില്ടൻ ” വിജയിച്ചു .

പത്രാധിപരായിരുന്ന ജോസെഫ് പുലിറ്റ്സറിന്റെ പേരിൽ എല്ലാ വര്ഷവും നല്കുന്ന പുരസ്കാരങ്ങൾ 1917 ഇൽ കൊളംബിയ യുനിവേഴ്സിടി ആണ് എർപ്പെടുത്തിയത്