പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ പാക്‌ സഹകരണം തേടി വീണ്ടും എന്‍.ഐ.എ.

single-img
20 April 2016

suspicious-man-in-army-uniform-in-gurdaspur-after-pathankot-terror-attack-568d396832ec2_exlst
പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ സഹകരണം തേടി ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും പാകിസ്‌താനു കത്തയയ്‌ക്കാൻ തീരുമാനിച്ചു.ജനുവരിലെ രണ്ടിനു നടന്ന ആക്രമണത്തില്‍ ഏഴു സുരക്ഷാ ഭടന്‍മാരും നാലു ഭീകരരും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട നാലുപേരുടെയും ചിത്രങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച എന്‍.ഐ.എ. ഇവരെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.
പഞ്ചാബിലെ പത്താന്‍കോട്ട്‌ വ്യോമസേനാ താവളം ആക്രമിച്ച നാലു ജെയ്‌ഷെ ഭീകരരുടെ മേല്‍വിലാസങ്ങള്‍ അടങ്ങിയ പുതിയ ലെറ്റേഴ്‌സ്‌ റൊഗേറ്ററി (എല്‍.ആര്‍.) തയാറായതായി എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ നൂറകണക്കിനു ഇമെയിലുകള്‍ എന്‍.ഐ.എയ്‌ക്കു ലഭിച്ചിരുന്നു. ഇതില്‍ പലതും പാകിസ്‌തനില്‍നിന്നുള്ളതായിരുന്നു. ഭീകരരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്ന്‌ പാകിസ്‌താന്റെ അന്വേഷണ സംഘത്തോട്‌ എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താൻ ഇതിനോട് പ്രതികരിച്ചില്ല.പാക്‌ അന്വേഷണസംഘം പത്താന്‍കോട്ട്‌ വ്യോമസേനാ താവളത്തിലെത്തി തെളിവെടുത്തിരുന്നു