മനുഷ്യജീവന് സര്‍ക്കാര്‍ ഒരു അമിട്ടിന്റെ വില പോലും കൽപ്പിക്കുന്നില്ല; ചോരയുടെ മണം മാറും മുന്‍പേ തൃശൂര്‍ പൂരം നടത്തിയ സര്‍ക്കാരിനെ വിമര്‍ശിച്ച് സ്വാമി ഋതംഭരാനന്ദ

single-img
19 April 2016

N12992_1B_swami
പുറ്റിംഗൽ വെടിക്കെട്ടപകടം നടന്ന് ദിവസങ്ങള്‍ക്കുള്ളി തൃശൂര്‍പൂരം ആഘോഷമായി നടത്താന്‍ അനുമതി നൽകിയ സര്‍ക്കാരിനെതിരെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറ സെക്രട്ടറി സ്വാമി ഋതംബരാനന്ദ. നൂറുകണക്കിനാളുകള്‍ മരിച്ച് ചോരയുടെ മണം മാറുംമുമ്പ് സര്‍ക്കാര്‍ പൂരം വെടിക്കെട്ടിന് അനുമതി നൽകി. മനുഷ്യജീവന് സര്‍ക്കാര്‍ ഒരു അമിട്ടിന്റെ വില പോലും കൽപ്പിക്കുന്നില്ലെന്നാണ് ഇതി നിന്നു വ്യക്തമാകുന്നതെന്നു സ്വാമി ഋതംബരാനന്ദ പറഞ്ഞു.
അതേസമയം വെടിക്കെട്ടപകടത്തിൽപ്പെട്ടു തീവ്രപരിചരണ വിഭാഗത്തി ചികിത്സയിലുള്ള രാജീവ്, അജിത്ത് എന്നിവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള മറ്റ് അഞ്ചുപേരുടെ നിലയും ഗുരുതരമാണ്. പൊള്ളലിനു പുറമേ കരിമരുന്ന് പുക ശ്വസിച്ചുള്ള ശ്വാസകോശ തകരാറാണ് പല രോഗികളുടെയും നില ഗുരുതരമാക്കുന്നത്. അനസ്തീഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്താ മോളജി, ഇഎന്‍ടി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും ഡൽഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജംഗ് തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരും ഒരുമിച്ചാണ് ചികിത്സയ്ക്ക് നേതൃത്വം വഹിക്കുന്നത്.