മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നു ജയലളിത

single-img
19 April 2016

Mullaperiyar-Dam1[1]
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ജയലളിതയുടെ പ്രഖ്യാപനം. അധികാരത്തി തിരിച്ചെത്തിയാ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നാണു ജയലളിതയുടെ പ്രഖ്യാപനം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയി നിന്നും 142 അടി ആക്കാനുള്ള ഉത്തരവ് സുപ്രീംകോടതിയി നിന്നും നേടിയെടുത്തത് അണ്ണാ ഡി.എം.കെ.യുടെ കാലത്തായിരുന്നു.
മുല്ലപ്പെരിയാറിന് കേന്ദ്ര വ്യവസായ സേനയുടെ സംരംക്ഷണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ന കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനുപിന്നാലെയാണ് ജയലളിതയുടെ പുതിയ പരാമര്‍ശം. ഭരണഘടനാ ബഞ്ച് തീര്‍പ്പാക്കിയ വിഷയത്തി ഇടക്കാലഉത്തരവ് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുന്നത് ശരിയല്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.