യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കി: 18 യൂബെർ , ഓല കാബുകൾ പിടിച്ചെടുത്തു.

single-img
19 April 2016

uber-ola-ninefinestuff-810x418

ഓൺലൈൻ ക്യാബ് ഓപറേറ്റർ മാരായ ഓല , യുബെർ എന്നീ കമ്പനികളുടെ 18 കാറുകൾ ഇന്ന് ഡല്ഹി ഗവണ്മെന്റ് പിടിച്ചെടുത്തു . യാത്രികരില്നിന്നും നിയമാനുസൃതമയത്തിലും അധികം പണം ഈടാക്കിയാതിനെതിരെ ആണ് പിടിച്ചെടുക്കൽ.

അമിതമായി നിരക്ക് ഈടാക്കുന്ന ടാക്‌സികക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. തിങ്കളാഴ്ച 18 ടാക്‌സികളാണ് ഇതുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്. അമിത നിരക്ക് ഈടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ 01142400400 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്ഹി ഗവണ്മെന്റി ന്റെ ഒറ്റ -ഇരട്ട സംഖ്യാ നിയമത്തെ തുടർന്ന് കാബുകളുടെ ഡിമാൻഡ് കുതിച്ചുയര്ന്നതോടെ വിലയും അതിനോപ്പമുയരുകയായിരുന്നു. ഇതിനെ തുടർന്ന് വ്യപകപരാതി ഉയര്ന്നതോടെ സർജ് പ്രൈസിംഗ് ഗവണ്മെന്റ് നിരോധിച്ചു. ഉടൻ പ്രാബല്യത്തോടെ സർജ് താല്കാലികമായി നിർത്തി വയ്ക്കുകയാണെന്നു യുബെർ അധികൃതർ ഇന്നലെ ട്വിറ്ററിൽ അറിയിച്ചിരുന്നു. എന്നാലവർ നിയമലംഘനം തുടര്ന്നതായാണ് കാണാൻ കഴിയുന്നത്.