ലത്തൂർ വരൾച്ച :200 കുടുംബങ്ങൾക്ക് ദിവസവും സൗജന്യ ജലവുമായി അബ്ദുൽ മതീൻ

single-img
19 April 2016

13012702_1712698315677401_5842680773865318387_n

വരൾച്ചാ ബാധിതമായ മഹാരാഷ്ട്രയിലെ ലത്തൂരിൽ പ്രതിദിനം 8000 മുതൽ 10000 ലിറ്റർ വെള്ളം വരെ സൗജന്യമായി നല്കി അദ്ധ്യാപകൻ മാതൃകയാവുന്നു. ഷൈഖ് അബ്ദുൽ മതീൻ എന്ന വ്യക്തിയാണ് തന്റെ കുഴൽകിണറിൽനിന്നുള്ള ജലം 150-200 വീട്ടുകാര്ക്ക് ദിവസവും നല്കി അവരെ വരൾച്ച യിൽ നിന്നും കാത്തു രക്ഷിക്കുന്നത്.
സൂറത്ത് ഷാ വാലി ഉർദു വിദ്യാലയത്തിലെ ഗണിത അദ്ധ്യാപകനായ ഇദ്ദേഹം ലത്തൂരിലെ ഇന്ത്യ നാഗർ ഭാഗത്തെ അമൻ കോളനിയിൽ ആണ് താമസിക്കുന്നത്. അബ്ദുൽ മതീന്റെ വീടിനു മുൻപിൽ വെള്ളം തേടിയെത്തി യവരുടെ നീണ്ട നിര തന്നെ കാണാം.അദ്ദേഹം തന്നെ സ്വയം മുന്കയ്യെടുത്തു 3-4 മണിക്കൂർ ഇരുന്നു ആവശ്യകാര്ക്ക് വെള്ളം നല്കുന്നു.

“എന്റെ വീടിന്റെ പണി നടക്കുമ്പോൾ ഒരു കുഴൽകിണർ കുഴിക്കേണ്ടതായി വന്നു. ദൈവ കൃപയാൽ അപ്പോൾ വെള്ളം കണ്ടു. ഇപ്പോൾ ഈ പ്രദേശം ഗുരുതരമായ വരൾച്ചയ്ക്ക് അടിപ്പെട്ടതിനാൽ ദിവസവും 150-200 വീട്ടുകാർ സൗജന്യ ജലത്തിനായി ഇവിടെ എത്തുന്നു. “അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ മറാത്ത് വാഡ പ്രദേശത്താണ് ലത്തൂർ .