അധോലോകം വിട്ടു പുറത്ത് വന്നവർക്ക് ഒരു വേറിട്ട സഹായം.

single-img
19 April 2016
Photo: Guardian

Photo: Guardian

നാൽപ്പത്തിനാലുകാരിയായ യുകാകോ ഫുകുഷിമ ചെയ്യുന്ന ജോലി കൃത്രിമ വിരൽനിർമാണമാണ് .ആര്ക്കെങ്കിലും വേണ്ടിയല്ല ജപ്പാനിലെ യകൂസ എന്ന് പേരുള്ള അധോലോക സംഘങ്ങളിൽ നിന്ന് പുറത്തുവന്ന പഴയ ഗുണ്ടകൾ ക്ക് വേണ്ടി.തന്റെ ക്രിമിനൽ ജീവിതം അവസാനിപ്പിച്ച് പുറത്ത് വരാൻ തീരുമാനിക്കുന്നവർ ഒരു ചെറിയ കോസ്മെറ്റിക് സർജെറിക്ക് വിധേയരാവുന്നു.തല്ഫലമായി പുതിയൊരു ജോലിയും കുടുബവുമൊക്കെ യായി അവർ ഒരു പുതിയ ജീവിതം നേടുന്നു. എന്നാൽ യുകാകൊയ്ക്ക് തന്റെ ജീവിതത്തിൽ ഇതിനൊരു വില കൊടുകേണ്ടി വന്നു, അധോലോകക്കാരെ സഹായിക്കുന്നതിന്റെ പേരില് കുടുംബം അവരെ ഉപേക്ഷിച്ചു.

Photo: Guardian

Photo: Guardian

 

യുകാകൊയുടെ നിര്മിതികൾ കുറ്റമറ്റതാണ് .യഥാർഥ വിരലുകളും ഇവയും തമ്മിൽ തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ് .ഒസാകയിലെ പോലീസ് ആണ് ഇവരെ ഉപഭോക്താക്കളുമായി പരിചയപ്പെടുത്തുന്ന ജോലി ഏറ്റെടുത്തിരിക്കുന്നതു. മാത്രമല്ല അയാൾ അധോലോകത്ത് നിന്നും ശെരിക്കും പുറത്ത് വരാൻ ഉറപ്പിചിട്ടുണ്ടെന്നു ബോധ്യമായാലെ അവർ കേസ് ഏറ്റെടുക്കു. “കൂടുതൽ പണത്തിനു വേണ്ടി ബാക്കിയുള്ളവരെ ഞാൻ സ്വീകരിക്കില്ല ” യുകാകോ പറയുന്നു.
നിർമിക്കുന്ന വിരലുകൾ 5 മുതൽ 10 വര്ഷം വരെ കാലാവധി ഉള്ളവയാണ്. ഉടമയുടെ യഥാര്ഥ വിരലിനോട്‌ എല്ലാ അർഥ ത്തിലും സാമ്യത പുലർ ത്താൻ ഏകദേശം 1000 സ്കിൻ ടോണുകളിൽ നിന്നാണ് വേണ്ട നിറം യുകാകോ തീരുമാനിക്കുന്നത്.