മെഡിറ്ററേനിയന്‍ കടലിൽ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി; നാനൂറിലധികം മരണം

single-img
19 April 2016

20164186359653929245463011
ലിബിയയി നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച 400 ലധികം അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലി ബോട്ട് മുങ്ങി മരിച്ചു. കെയ്‌റോവിലെ സൊമാലി എംബസിയാണ് മരണം സ്ഥിരീകരിച്ചത്. 250-ലധികം അഭയാര്‍ത്ഥികളുമായി ലിബിയയി നിന്നും പുറപ്പെട്ട ബോട്ടിലെ അഭയാര്‍ത്ഥികളെ യാത്രാമധ്യേ 300 അഭയാര്‍ത്ഥികളുമായി പോയ മറ്റൊരു ബോട്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. അപകടം കണ്ട ഒരു ചരക്കുകപ്പലാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ലിബിയയി നിന്നും ലാമ്പഡുസയിലേക്കുള്ള യാത്രയ്ക്കിടെ ബോട്ട് മുങ്ങ് 800 പേര്‍ മരിച്ച അപകടത്തിന്റെ ഒനനാം വാര്‍ഷികത്തിലാണ് അടുത്ത ദാരുണദുരന്തം. രക്ഷപ്പെട്ട 41 പേരുടെ അഭിപ്രായത്തി 500 ഓളം പേര്‍ കടലിലകപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. എതോപ്യ, സൊമാലിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളഇ നിന്നുള്ളവരാണ് രക്ഷപ്പെട്ടവര്‍.
യു.എന്‍. കണക്കനുസരിച്ച് 2016- മാത്രം ഏകദേശം 1,80,000 അഭയാര്‍ത്ഥികളാണ് സമുദ്രമാര്‍ഗ്ഗം യൂറോപ്പിലേക്ക് കടന്നത്. അവരി 800-ഓളം പേര്‍ കടലി തന്നെ മുങ്ങി മരിച്ചു.