കാബൂളില്‍ താലിബാന്റെ ചാവേറാക്രമണം:മരണം 24 ആയി

single-img
19 April 2016

screen-14.03.53[19.04.2016]

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ചാവേറാക്രമത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യം വച്ചായിരിക്കാം ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

ദുരന്തനിവാണ സേന ഉടന്‍തന്നെ സംഭവസ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശവാസികളും യാത്രക്കാരും മധ്യ കാബൂളില്‍ നിന്നും മാറി നില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തു.

ആക്രമികള്‍ രാജ്യത്തെ പ്രധാന സുരക്ഷ ഏജന്‍സിയെയാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനി പറഞ്ഞു.

ആക്രമണം നടന്നതിന് തൊട്ടടുത്താണ് അഫ്ഗാനിലെ നാറ്റോ ദൗത്യ സേനയുടെ ആസ്ഥാനം. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്കില്ളെന്ന കാര്യം ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.