ഇന്‍ക്രഡിബിള്‍ ഇന്ത്യ: ബച്ചനെ തൽക്കാലത്തേക്ക് ബ്രാന്‍ഡ് അംബാസഡറാക്കില്ലയെന്ന് തീരുമാനം

single-img
19 April 2016

amithab
ന്യൂഡൽഹി: ഇന്ത്യന്‍ ടൂറിസം പദ്ധതിയായ ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് ബോളിവുഡ് താരം അമിതാഭ് ബച്ചനെ പരിഗണിക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്തിയ പാനമ പേപ്പേഴ്‌സി ബച്ചന്റെ പേരും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബച്ചനെ മാറ്റിനിര്‍ത്തുന്നത്. നികുതി ഇളവുള്ള രാജ്യങ്ങളിലെ നാലു കമ്പനികളി ബച്ചന്‍ ഡയറക്ടറാണെന്ന് പാനമ പേപ്പേഴ്‌സ് വെളിപ്പെടുത്തിയിരുന്നു. ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാനികളി ഒരാള്‍ അമിതാബ് ബച്ചനാണെന്ന് ടൂറിസം മന്ത്രാലയം സൂചിപ്പിച്ചിരുന്നു. ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറായും ബച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.