കൊടുംക്രൂരത കാമപൂർത്തീകരണത്തിനു;മകനായ നിനോമാത്യുവിനു തൂക്കുകയർ വാങ്ങികൊടുത്തത് പിതാവായ പ്രൊഫ. ടി.ജെ.മാത്യുവിന്റെ സത്യസന്ധത

single-img
18 April 2016

nino-mathew-anu-shanti-1ഒന്നാം പ്രതി നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. നിരാലംബയായ സ്ത്രീയെ കൊന്നു. കാമപൂർത്തീകരണത്തിനായിരുന്നു ഈ കൊടുംക്രൂരതയെന്ന് കോടതി വിലയിരുത്തി.ഭർതൃമാതാവിനേയും മൂന്നര വയസുള്ള സ്വന്തം കുഞ്ഞിനേയും ക്രൂരമായി കൊന്ന ‌അനുശാന്തി മാതൃത്വത്തിന് അപമാനമെന്ന് കോടതി. പ്രതികൾ ഇരുവരും നിർവികാരരായിട്ടായിരുന്നു വിധി കേട്ടത്. പൊലീസിന് കോടതിയുടെ പ്രശംസയും ലഭിച്ചു.
ഒന്നാം പ്രതി നിനോമാത്യുവിനു തൂക്കുകയർ വാങ്ങികൊടുത്തതിൽ പിതാവായ പ്രൊഫ. ടി.ജെ.മാത്യുവിന്റെ സത്യസന്ധതയ്ക്ക് കൂടി പങ്കുണ്ട്.കേസിലെ 43മത്തെ സാക്ഷിയായ ഒന്നാം പ്രതി നിനോമാത്യുവിന്റെ അച്ഛന്‍ പ്രൊഫ. ടി.ജെ.മാത്യു. മകനെ രക്ഷിക്കാന്‍ ഒരിക്കലും കോടതിയില്‍ കൂറുമാറാന്‍ തയ്യാറായിരുന്നില്ല.

പ്രൊഫ. ടി.ജെ.മാത്യു മകനായ നിനോയ്ക്ക് അയച്ച കത്ത് പോലീസിനു ലഭിച്ചിരുന്നു. അനുശാന്തിക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ച് ടി.ജെ.മാത്യുവിന്റെ പേരിലസെടുത്ത ഫോണില്‍ നിന്നാണ്. ഇത് കോടതിയില്‍ സ്ഥരീകരിക്കാന്‍ പ്രോസിക്യൂഷന്‍ മാത്യവിനെ സാക്ഷിയാക്കിയിരുന്നു.

നിനക്ക് നല്ലൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനപ്പിക്കരുത്. ഒരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കള്‍ പറഞ്ഞ് എനിക്കറിയം. നീ ഈ തെറ്റ് തിരുത്തണം. പള്ളിയില്‍ പോയി കുമ്പസരിക്കണം. അച്ഛനെ കണ്ട് കൗണ്‍സിസംഗിന് വിധേയനാകണം. തെറ്റുകള്‍ തിരുത്തണം., പ്രൊഫ. ടി.ജെ.മാത്യു മകന്‍ നിനോമാത്യുവിന് നല്‍കിയ കത്തിലെ വരുകയാണിത്.

തന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ മകനാണ് ഉപയോഗിക്കുന്നതെന്ന് മാത്യു മൊഴി നല്‍കിയത് ഗൂഡാലോചന തെളിയിക്കുന്നതില്‍ നിര്‍ണകയമായി. മകനെഴുതിയ മറ്റൊകു കത്തും മാത്യു ഹാജരാക്കിയിരുന്നു. ഇതും രേഖകയായി കോടതി സ്വീകരിച്ചിരുന്നു.സത്യം മാത്രം പറയാൻ വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന അധ്യാപകനായ മാത്യുവിനു സ്വന്തം മകന്റെ ജീവൻ രക്ഷിയ്ക്കാൻ പോലും കോടതിയിൽ കള്ളം പറയാൻ കൂട്ടാക്കിയില്ല.

നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ് കോടതി വിധിച്ചത്. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയൊടുക്കണം. സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊന്ന കേസ് കേസ് അപൂർവങ്ങളിൽ അപൂർവമെന്നു കോടതി വിലയിരുത്തി.

 

2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് മനസിലാക്കിയ അനുശാന്തി കാമുകന്‍ നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവ ശേഷം സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച നിനോയെ ഉടന്‍ തന്നെ പോലീസ് അറസ്റ് ചെയ്തു. അനുശാന്തിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്തായത്.

കേസുമായി ബന്ധപ്പെട്ട് 49 സാക്ഷികളെയാണ് വിസ്തരിച്ചത്. 41 തൊണ്ടികളും 85 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. റൂറൽ എസ്.പിയായിരുന്ന രാജ്പാൽ മീണ, ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന ആർ. പ്രതാപൻ നായർ, ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാര്‍, അഭിഭാഷകരായ അനില്‍ പ്രസാദ്, ബാബു നാഥുറാം, ചൈതന്യ കിഷോര്‍, പി. സുഭാഷ് എന്നിവര്‍ ഹാജരായി.