പറക്കുന്ന നൂഡിൽസ് ദൈവത്തിന്റെ മതത്തിൽ നിയമപരമായ അംഗീകാരത്തോടെയുള്ള ആദ്യ വിവാഹം നടന്നു

single-img
18 April 2016

1460865327422

ചർച്ച് ഓഫ് ഫ്ലയിംഗ് സ്പഗറ്റി മോൺസ്റ്റർ ആദ്യമായി നിയമപ്രകാരം അംഗീകാരമുള്ള ഒരു വിവാഹം ഇന്ന് ന്യൂ സീലാൻഡിൽ വച്ച് നടത്തി.അസാംബ്രദായികമായ ഈ പ്രസ്ഥാനത്തെ ഒരു യഥാർത്ഥ മതമായി അംഗീകരിക്കുന്നതിലേക്കുള്ള യാത്രയിലെ ഒരു നാഴികക്കല്ലായിട്ടാണ് വിശ്വാസികൾ ഇതിനെ കാണുന്നത്. ഇവർ തങ്ങളെ പാസ്റ്റഫെറിയൻസ് എന്ന് സ്വയം അഭിസംബോധന ചെയ്യുകയും തലയിൽ അരിപ്പകൾ ധരിക്കുകയും കടൽകൊള്ളക്കാരെ ആരാധിക്കുകയും പ്രപഞ്ച സൃഷ്ടാവ് സ്പഗറ്റി കൊണ്ടുള്ള ഒരു വലീയ വിചിത്ര ജീവിയാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു.

5712d5bec46188a73b8b4578

 

പാസ്ത അടിസ്ഥാനപ്പെടുത്തി ധാരാളം പ്രയോഗങ്ങളുടെ ഉപയോഗവും “പൈററ്റിനെ പോലെ സംസാരിക്കൂ “ദിനാചരണവും മറ്റു ധാരാളം തമാശകളും ഇവരുടെ പ്രസ്ഥാനത്തിൽ ഉണ്ടെങ്കിലും ഇതൊരു തമാശയല്ല എന്ന് പാസ്തഫേരിയൻസ് ആണയിടുന്നു.
ശുദ്ധമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മതം എന്ന് ബോധ്യമായ ന്യൂ സീലാൻഡ്‌ അധികൃതർ വെല്ലിങ്ങ്ടൺ കാരിയായ കരേൻ മാർട്ടിനു വിവാഹം നടത്തിക്കൊടുക്കാനുള്ള നിയമപരമായ അവകാശം നല്കി.അങ്ങനെ ഇന്ന് മിനിസ്റെരോണിയായി അവർ ടോബി റിക്കെട്സും മരിയാന യങ്ങുമായുള്ള നിയമപരമായ വിവാഹം നടത്തി.
സ്വവർഗവിവാഹങ്ങളുൾപെടെ ഒരുപാട് വിവാഹങ്ങൾ ഇനി നടത്താൻ പദ്ധതിയുണ്ടെന്ന് അവർ പറഞ്ഞു
ഒരു കപ്പൽ കടൽ കൊള്ളക്കാരുടേത് പോലെ അലങ്കരിച്ച് അതിൽ പൈറേറ്റ് വേഷം ധരിച്ചാണ് ചടങ്ങിൽ എല്ലാവരും പങ്കെടുത്തത്.

[mom_video type=”youtube” id=”XZ0aFmIjuE8″]
അമേരിക്കയിലെ കാൻസാസ് വിദ്യാഭ്യാസ സമിതി സ്കൂളുകളിൽ ഉൽപത്തിയുടെ “ഇൻടെലിജെന്റ് ഡിസൈൻ തിയറി ” പഠിപ്പിക്കാൻ തീരുമാനിച്ചതിനെതിരെ 2005 ഇൽ ബോബി ഹെൻഡെഴ്സൺ എഴുതിയ തുറന്ന കത്തിലാണ് ആദ്യമായി പാസ്റ്റഫെറിയനിസം പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തെ ഇപ്പോൾ ഇവർ പ്രവാചകനായി കാണുന്നു.
ഇൻടെലിജെന്റ് ഡിസൈൻ എന്ന ക്രിസ്ത്യൻ മതമൗലികവാദികളുടെ ക്രിയെഷനിസ്റ്റ് വാദം ഒരു പാസ്ത ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്ന് പറയുന്നതിനേക്കാൾ ഒട്ടും മുകളിലല്ല എന്ന് അദ്ദേഹം സ്ഥാപിച്ചു . രണ്ടു സിദ്ധാന്തങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയില്ലല്ലോ.
അതില്പിന്നെ പ്രശസ്തി കൈവരിച്ച ഈ വാദം പലവിധ ക്യാംപൈനു കൾക്കും കാരണമായി. ഹെൻഡെഴ്സൻറെ വെബ്സൈറ്റ് ആയ venganza.org ഇല്‍ ഇതിൻറെ വിശദമായ വിവരങ്ങൾ കാണാം.

 

Untitled-1_131
കേരളത്തില്‍ സമീപകാലത്ത് പ്രശസ്തിയാര്ജ്ജി ച്ച ഡിങ്കമതം ഇതിന്റെ മറ്റൊരു രൂപമാണ്. ഇതില്‍ ബാലമംഗളം മാസികയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഡിങ്കന്‍ എന്ന അമാനുഷിക ശക്തികളുള്ള എലിയാണ് ദൈവം.