ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ ഡ്രോണ്‍ ഇടിച്ചു; വിമാനം സുരക്ഷിതമായി ഹീത്രു വിമാനത്താവളത്തില്‍ ഇറക്കി

single-img
18 April 2016

drone-l-reutersബ്രിട്ടീഷ് എയര്‍വേസിന്റെ എ320 വിമാനത്തില്‍ ഡ്രോണ്‍ ഇടിച്ചു. വിമാനം സുരക്ഷിതമായി ലണ്ടനിലെ ഹിത്രു വിമാനത്താവളത്തില്‍ ഇറക്കി. ജനീവയില്‍ നിന്നു ലണ്ടനിലേക്കു വരികയായിരുന്ന എയര്‍ബസ് എ320 എന്ന വിമാനത്തിലാണ് ഡ്രോണ്‍ ഇടിച്ചത്. 132 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

 

ലാന്‍ഡ് ചെയ്യാന്‍ തയാറാകവെ വിമാനത്തിന്റെ മുന്‍വശത്ത് ഡ്രോണ്‍ പോലൊരു വസ്തു വന്നിടിക്കുകയായിരുന്നെന്ന് പൈലറ്റ് പറഞ്ഞു. എന്നാല്‍ ഡ്രോണ്‍ തന്നെയാണോ ഇടിച്ചതെന്നതിന് ഔദ്യോഗിക സ്ഥിരികരണം ഇതുവരെയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ ഹീത്രു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വിമാനത്താവളത്തിലും പരിസരത്തും ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡ്രോണുകള്‍ വിമാനങ്ങള്‍ക്കും സുരക്ഷാസേനകള്‍ക്കും വ്യക്തികളുടെ സ്വകാര്യജീവിതത്തിനും വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്.