പാക്‌- ചൈന കൂട്ടുകെട്ടിനു ഇന്ത്യയുടെ മറുപടി;ചബാഹർ തുറമുഖം ;ഇറാന്റെ പാക് അതിർത്തിയിലാണു ഇന്ത്യയുടെ നേരിട്ടൂള്ള നിയന്ത്രണത്തിൽ തുറമുഖം നിർമ്മിയ്ക്കുക

single-img
18 April 2016

A-cargo-ship-docks-at-Irans-Chabahar-Free-Trade-Industrial-Zone.

ഇറാൻറെ പാകിസ്ഥാൻ അതിർത്തിക്ക് അടുത്തുള്ള തുറമുഖമായ ചബാഹർ വികസിപ്പിക്കുവാനുള്ള നീക്കം ദ്രുതഗതിയിലാക്കാൻ ഇന്ന് ഇറാനിലെത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാൻ പ്രസിഡന്റ്‌ റൂഹാനിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. തെക്കുകിഴക്കൻ ഇറാനിലെ ഈ തുറമുഖം പാകിസ്ഥാനിലൂടെയല്ലാതെ അഫ്ഗാനിസ്ഥാനിലെക്കും മദ്ധ്യേഷ്യയിലേക്കും ചരക്കുനീക്കം നടത്താൻ ഇന്ത്യയെ സഹായിക്കും.

ഇപ്പോൾ പാകിസ്ഥാൻ അതിന്റെ മണ്ണിലൂടെ അഫ്ഗാനിലേക്ക് ചരക്കുനീക്കം നടത്താൻ ഇന്ത്യയെ അനുവദിക്കുന്നില്ല. വളരെ കുറച്ചു അഫ്ഗാൻ കയറ്റുമതി ചരക്കുകളെ ഇന്ത്യയിൽ എത്തുന്നുമുള്ളൂ .ഇറാൻറെ ആണവപദ്ധതികൾ മൂലമുള്ള വിലക്കുകൾ കാരണമായിരുന്നു ഇത്രയും നാൾ ചബാഹാർ പ്രൊജക്റ്റ്‌ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നത് . ചൈനീസ് സഹായത്തോടെ നിർമിക്കുന്ന പാകിസ്താനിലെ ഗ്വദാർ തുറമുഖത്തിന്റെ ഇന്ത്യൻ പതിപ്പാവാൻ ചബാഹറിനു സാധിക്കും എന്ന് കരുതപ്പെടുന്നു.

72 കിലോമീറ്റർ മാത്രം അകലത്തിലാണ് ഈ രണ്ട് തുറമുഖങ്ങളും . മേഖലയെ മൊത്തമായി ബന്ധിപ്പിക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ ഒരു പദ്ധതിയായാണ് ചബാഹറിനെ ഇറാൻ പ്രസിഡന്റ്‌ വിശേഷിപ്പിച്ചതെന്ന് രാജ്യത്ത് ആദ്യ സന്ദർശനത്തിനെത്തിയ സുഷമാ സ്വരാജ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യ നേരിട്ട് നിർമാണ പ്രവർത്തനത്തിൽ ഏർപെടുന്ന ആദ്യ വിദേശ തുറമുഖമാണ് ചബാഹർ .

2.5 ദശലക്ഷം ടൺ ഒരു വർഷം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി അതിനുണ്ടാകും.സ്വതന്ത്ര വ്യാപാര വ്യവസായ മേഖലയായി ഇറാനിയൻ ഗവണ്മെന്റ് ചബാഹറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വര്ഷം തന്നെ ഇറാൻ സന്ദർശിക്കും എന്ന് പ്രതീക്ഷിക്കുന്നു.