ബ്രസീൽ പ്രസിഡന്റിനെതിരെ ഇംപീച്മെൻറ് പ്രമേയത്തിന് അധോസഭയുടെ അംഗീകാരം.

single-img
18 April 2016

e34b7f97fab644be9eadf96cc18e4aa6-bda6f77e72bd438b90897cd3b6317c9e-1

ബ്രസീൽ പ്രസിഡന്റ്‌ ദി ൽമ റൂസെഫിന് തിരിച്ചടിയായി ഇംപീച്മെൻറ് പ്രമേയത്തിന് പാർലമെൻറിൻെറ അധോസഭയുടെ അംഗീകാരം. അധോസഭയായ കോൺഗ്രസിൽ 513 അംഗങ്ങളിൽ 367 പേരും പ്രസിഡൻറിൻെറ ഇംപീച്മെൻറിന് അനുകൂലമായി വോട്ട് ചെയ്തു.കോൺഗ്രസിൽ പാസ്സായ സ്ഥിതിക്ക് ഇനി ഉപരിസഭയായ സെനറ്റിൽ പ്രമേയം വോട്ടിനിടും. ഇവിടെയും പ്രമേയം പാസ്സായാൽ ദില്മ സ്ഥാനം വിട്ടുനൽ കേണ്ടി വരും.

ഇതിനിടയിൽ രണ്ട് തവണ അപ്പീൽ പോകാൻ ദിൽമക്ക് അവസരമുണ്ടാകും.അഴിമതി ആരോപണങ്ങളുടെ മേലാണ് ദില്മ ഇംപീച്മെൻറ് നടപടികൾ നേരിടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ദിൽമ റൂസേഫ് രണ്ടാം തവണയും പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദില്മ വാദിക്കുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
ബ്രസീലിലൊട്ടാകെ അനുകൂലമായും പ്രതികൂലമായും വൻ പ്രകടനങ്ങളാണ് നടക്കുന്നത്. ഇരുപത്തയ്യായിരത്തോളം പേരാണ് കോൺഗ്രസിന് പുറത്ത് തടിച്ചുകൂടിയത്.ദില്മയെ അനുകൂലിക്കുന്നവർ ചുവന്ന വസ്ത്രവും കൊടിയും ഉപയോഗിക്കുമ്പോൾ എതിർ ചേരിക്കാർ ദേശീയ പതാകയിലെ പച്ച, മഞ്ഞ വർണങ്ങൾ ഉപയോഗിക്കുന്നു.