എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം : യു ഡി എഫ് പ്രകടനപത്രിക . മദ്യനയത്തിൽ മാറ്റമില്ല.

single-img
18 April 2016
chandy_650_010114114240
മദ്യനയത്തിൽ മാറ്റമില്ലാതെ യു ഡി എഫ് പ്രകടനപത്രിക. 10 വർഷത്തിനകം സമ്പൂര്‍ണ്ണമദ്യ നിരോധനമാണ് യു ഡി എഫ് മുന്നോട്ട് വയ്ക്കുന്ന ആശയം. പാവപ്പെട്ടവനും പണക്കാരനും എന്ന ഭേദമില്ലാതെ എല്ലാവര്ക്കും ഭക്ഷണവും പാർപ്പിടവും ഉറപ്പുവരുത്തുന്നതാണ് പ്രധാന ലക്ഷ്യമെന്നും പ്രകടനപത്രികയിൽ പറയുന്നു. ഇടത്തരക്കാർ ക്ക് ഭവനപദ്ധതിക്ക് സബ്സിഡി നല്കും.  പാവപ്പെട്ടവർ ക്ക് ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. കൂടാതെ മറ്റു പല ജനപ്രിയപദ്ധതികളും പത്രികയിൽ ഉൾ പെടുത്തിയിട്ടുണ്ട്.
ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്ക്കരണം നടത്തും. അതിനായി മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി നേതൃത്വം നല്കും.എല്ലാവര്ക്കും ആരോഗ്യം പാർപ്പിടം ഭക്ഷണം എന്നതാണ് ലക്‌ഷ്യം .ഭവനവായ്പ പദ്ധതികൾ ഏകോപിപ്പിക്കും.
പത്രികയിൽ കാർ ഷിക മേഖലയ്ക്ക് മുൻഗണന യുണ്ട്. കാർഷികോൽപന്നങ്ങളുടെ വില ഇടിഞ്ഞാൽ കർഷകരെ സഹായിക്കാൻ വിലസ്ഥിരത പദ്ധതി നടപ്പാക്കും.. വിലത്തകര്‍ച്ചമൂലം റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രത്തില്‍നിന്ന് ആയിരംകോടി രൂപ ആവശ്യപ്പെടും. പൊതുവിപണയില്‍ വില ഉയര്‍ത്താന്‍ റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ആയിരത്തിലേറെ സഹകരണ സ്ഥാപനങ്ങള്‍ വഴി റബര്‍ സംഭരണം ആരംഭിക്കും. ഇതേ മാതൃകയില്‍ ഏലം കര്‍ഷകര്‍ക്കും വിലസ്ഥിരതാ പദ്ധതി നടപ്പാക്കും.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി സബ്സിഡിയും സംഭരണ- വിതരണ കേന്ദ്രങ്ങളും ആരംഭിക്കും. ജൈവ പച്ചക്കറികളുടെ സംഭരണത്തിനും വിതരണത്തിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. പഴം, പച്ചക്കറി എന്നിവയുടെ സംസ്കരണത്തിന് എല്ലാ പഞ്ചായത്തിലും സംവിധാനമൊരുക്കും. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍  നടപടി സ്വീകരിക്കും.ഇതെല്ലം കൂടാതെ മൃഗസംരക്ഷണവും പാൽ  ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും കൊണ്ടുവരും.
കഴിഞ്ഞ യു.ഡി.എഫ് യോഗം പ്രകടനപത്രികയുടെ കരടിന് അംഗീകാരം നല്‍കിയിരുന്നു. ഈ മാസം 20ഓടെ പത്രിക പുറത്തിറക്കാനാണ് ശ്രമം.