36 റാഫേൽ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നു 

single-img
16 April 2016
10lead2
വർഷങ്ങളായുള്ള  കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിന്റെ റാഫെൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അന്തിമ രൂപമായി. 8.8 ബില്ല്യൺ യൂറോ യ്ക്കാണ് 36 വിമാനങ്ങൾ വാങ്ങുന്നത്. മൂന്നാഴ്ചകൾക്കുള്ളിൽ കരാർ  ഒപ്പുവയ്ക്കും. 18 മാ­സം കാ­ലാ­വ­ധി­ക്കു­ള്ളിൽ യു­ദ്ധ­വി­മാ­ന­ങ്ങ­ളു­ടെ ആ­ദ്യ സം­ഘം ഇ­ന്ത്യ­യ്‌­ക്ക്‌ ല­ഭി­ക്കു­മെ­ന്നും പ്ര­തി­രോ­ധ മ­ന്ത്രാ­ല­യ വ­ക്താ­ക്കൾ അ­റി­യി­ച്ചു.
കഴിഞ്ഞ വര്ഷം തന്നെ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥിരീകരണം നടത്തിയിരുന്നെങ്കിലും വിലയുടെ കാര്യം തീരുമാനമായിരുന്നില്ല. . ഈ വർ­ഷം ജ­നു­വ­രി­യിൽ ഫ്ര­ഞ്ച്‌ പ്ര­സി­ഡന്റ്‌ ഫ്രാൻ­സ്വാ ഒ­ലാ­ന്ദ്‌ ഇ­ന്ത്യ സ­ന്ദർ­ശ­ന­ത്തി­നെ­ത്തി­യ വേ­ള­യിൽ റാ­ഫേൽ വി­മാ­ന­ങ്ങൾ വാ­ങ്ങു­ന്ന­ത്‌ സം­ബ­ന്ധി­ച്ച്‌ ധാ­ര­ണാ പ­ത്ര­ത്തിൽ ഒ­പ്പു­വ­ച്ചി­രു­ന്നു.12 ബില്ല്യൺ  ആണ് ഫ്രാൻസ്  ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് 8.8 ബില്ല്യണിൽ  ധാരണയിലെത്തുകയായിരുന്നു. ആദ്യം 120 വിമാനങ്ങൾ വാങ്ങാൻ ആണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വില തർക്കത്തെ തുടർന്ന് 36 ആക്കുകയായിരുന്നു.  2017 ഓടെ പഴയ യുദ്ധ വിമാനങ്ങൾ മാറ്റേണ്ടതുണ്ടെന്നുള്ള  വ്യോമസേനയുടെ ശക്തമായ ആവശ്യത്തെ തുടര്ന്നാണ് ഇപ്പോൾ പുതിയ റാഫേൽ വിമാനങ്ങൾ വാങ്ങുന്നത്. ഫ്രഞ്ച് കമ്പനിയായ ദസാൾട്ട്  ഏവിയേഷൻ ആണ് റാഫേൽ വിമാനങ്ങൾ നിർ മ്മിക്കുന്നത്.