മുസ്ലീം സ്ത്രീകള്‍ക്ക് ചെരുപ്പിന്റെ വിലയേ നല്‍കുന്നുള്ളൂവെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്

single-img
16 April 2016

sakshi-maharaj
മുസ്ലീം സ്ത്രീകള്‍ക്ക് ചെരുപ്പിന്റെ വിലയേ നല്‍കുന്നുള്ളൂവെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഫത്‌വകള്‍ക്ക് അനുസൃതമായല്ല രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകേണ്ടത് ഭരണ ഘടനാസൃതമായാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.മറ്റു മതങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അവകാശം പോലും ലഭിക്കുന്നില്ല. ചെരിപ്പ് പോലെ ഉപയോഗിച്ചതിന് ശേഷം അവരെ ഒഴിവാക്കുകയോ മാറ്റി നിര്‍ത്തുകയോ ആണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

ബിജെപി എംപിമാരുടെ മനസ്സിലിരുപ്പ് ഇങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് എന്ന് എംഐഎം അസാദുദ്ദീന്‍ ഉവൈസി സാക്ഷി മഹാരാജിന്റെ പ്രസ്താവനയോട് പ്രതികരിച്ചു.