വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മൂന്ന്നാൾ കൂടി

single-img
16 April 2016

young_voters_1394004250_540x540ഈ മാസം 19 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കുന്നവർക്കു മാത്രമേ ഇത്തവണ വോട്ടു ചെയ്യാൻ സാധിക്കൂ. നിയമപ്രകാരം 29 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാമെങ്കിലും ഏഴു ദിവസത്തെ നോട്ടിസ് കാലാവധി ഉണ്ട്. പട്ടിക അച്ചടിക്കാൻ ഒരു ദിവസം എടുക്കും. ഈ സാഹചര്യത്തിൽ 19 വരെ ലഭിക്കുന്ന അപേക്ഷകളേ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവരുടെ എണ്ണം 5.10 ലക്ഷംകടന്നു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 5,10,869 പേര്‍ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകര്‍. 16നിയമസഭാ മണ്ഡലങ്ങളിലായി 60,551 പേര്‍ അപേക്ഷിച്ചു. കോഴിക്കോട്, എറണാകുളം ജില്ലകളാണ് രണ്ടുംമൂന്നും സ്ഥാനത്ത്. 13 മണ്ഡലങ്ങളുള്ള കോഴിക്കോട്ട് 58,974-ഉം 14 മണ്ഡലങ്ങളുള്ള എറണാകുളത്ത് 56,671-ഉം പേര്‍ അപേക്ഷ സമര്‍പ്പിച്ചു.

തിരിച്ചറിയൽ കാർഡ് ഉള്ളവർ മൊബൈലിൽനിന്ന് 54242 എന്ന നമ്പരിലേക്ക് ELE എന്നടിച്ച് സ്പേസ് ഇട്ടശേഷം വോട്ടേഴ്സ് ഐഡി കാർഡ് നമ്പർ അടിച്ചാൽ നിങ്ങളുടെ വോട്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കും.ഐഡി കാർഡ് ഉണ്ടായിട്ടും പട്ടികയിൽ പേരില്ലെങ്കിൽ പേരു ചേർക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ ഓൺലൈനായി 19നു മുമ്പായി അപേക്ഷിക്കണം. സ്വന്തമായി ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്ക് 25 രൂപ നൽകി അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.
വോട്ടര്‍ പട്ടികയില്‍ പേര്‌ചേര്‍ക്കാന്‍ 140 മണ്ഡലങ്ങളിലുമായി 6550 പ്രവാസികള്‍ ഇതുവരെ അപേക്ഷിച്ചു. പട്ടികയില്‍ ഇടംനേടുന്നവര്‍ക്ക് തിരഞ്ഞെടുപ്പുദിനം നാട്ടിലുണ്ടെങ്കില്‍ വോട്ടുചെയ്യാനാകും.