പി.കെ.രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കി

single-img
16 April 2016

PK-Ragesh

കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിമതന്‍ കെആര്‍ അബ്ദുല്‍ ഖാദറിനേയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി കൈക്കൊണ്ടത്.

കഴിഞ്ഞ ദിവസം രാഗേഷുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അഴീക്കോടും കണ്ണൂരും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് രാഗേഷ് പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുതല്‍ രാഗേഷ് കണ്ണൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തുണ്ടായിരുന്നു.