എയർ ഏഷ്യയുടെ ഓഫീസ് ബോയിയിൽ നിന്നും പൈലറ്റായി വളർന്ന് ചെറുപ്പക്കാരന്റെ കഥ

single-img
16 April 2016

Office-boy-from-AirAsiaകുഗാൻ തങ്കിസുരൻ എന്ന 31 കാരൻ ഇപ്പോൾ ഉയർന്നു പറക്കുകയാണ്. വാച്യാർഥത്തിലും വ്യംഗ്യാർഥത്തിലും. കുഞ്ഞുനാളിലെ സ്വപ്നമായ പൈലറ്റ് ആവുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം എത്തിയത് 9 വർഷങ്ങൾ നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ.
23 വർഷങ്ങൾ ക്ക് മുന്പ് കുഗാൻ ആദ്യമായി ഒരു വിമാനം അടുത്ത കാണുന്നത് ഒരു ദീര്ഘയാത്രയ്ക്ക് പോകുന്ന അച്ഛനോട്‌ യാത്ര പറയാൻ പെനാംഗിലെ എയർ പോർട്ടിൽ എത്തുമ്പോഴാണ്.

വിമാനങ്ങളോട്‌ ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു അവന് . ഉടനെ ഉറപ്പിച്ചു , താൻ വലുതാവുമ്പോൾ ഒരു പൈലറ്റ് ആവുമെന്നു. എന്നാൽ ഹൈസ്കൂൾ കഴിഞ്ഞ് അവനെ പൈലറ്റ് പരിശീലനത്തിന് വിടാൻ ഉള്ള സാമ്പത്തികം അവന്റെ മദ്ധ്യവർഗ കുടുംബത്തിനു ഇല്ലായിരുന്നു. അവൻ എത്തിപ്പെട്ടത് ഹോട്ടൽ മാനേജ്‌മന്റ്‌ രംഗത്തായിരുന്നു. നിരവധി വർഷം പെനംഗിലെ പല ഹോട്ടലുകളിലായി അവൻ ചിലവിട്ടു. അങ്ങനെയിരിക്കെ ആണ് അവന്റെ ഉത്സാഹം കണ്ട ഒരു സുഹൃത്ത് എയർ ഏഷ്യയിലെ ജോലിസാധ്യതയെ കുറിച്ച അവനോട്‌ പറഞ്ഞത്.ഡിപ്പാർട്ട്മെന്റുകൾക്ക് ഇടയിലെ ചലനാത്മകത കൂടുതൽ ഉള്ള കമ്പനിയായതിനാൽ പൈലറ്റ് ആവാനുള്ള സാധ്യത വര്ധിപ്പിക്കും ഈ ജോലി. ആദ്യം അവനു അവിടെ ലഭിച്ചത് കൊറിയർ ഡെസ് പാച്ചിൽ ആയിരുന്നെങ്കിലും പൈലറ്റ് ആവുന്നതിലെക്കുള്ള ആദ്യ പടി എന്ന നിലയിൽ അത് സന്തോഷത്തോടെ സ്വീകരിച്ചു.
2006 ഇൽ കേഡറ്റ് പൈലറ്റ് ആവാനുള്ള പരീക്ഷ കുഗാൻ ജയിച്ചെങ്കിലും ഒരു കമ്പനി പോളിസി നിമിത്തം അവനു ജോയിൻ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ഇതിൽ നിരാശനാകാതെ അവൻ തന്റെ പ്രയത്നം തുടർന്നു 9 വർഷങ്ങൾ നീണ്ടുകിടന്ന 11 ശ്രമങ്ങൾക്കൊടുവിൽ കുഗാൻ അവസാനം തന്റെ ലക്ഷ്യത്തിലെത്തി.തന്റെ സ്ഥിരോത്സാഹവും ആത്മസമർപ്പണവും കൊണ്ട് അവൻ അവസാനം 2013 ഇൽ എല്ലാ പരീക്ഷയും ജയിച്ച് ഏഷ്യ പസിഫിക് ഫ്ല്യ്റ്റ് ട്രെയിനിങ്ങിനു ചേർന്നു . കഴിഞ്ഞ വർഷം പരിശീലനം പൂർത്തിയാക്കി കുഗാൻ കോ പൈലറ്റ് ആയി. തന്റെ ലക്ഷ്യത്തിലെത്താൻ കുഗാൻ കാഴ്ചവച്ച ഭഗീരഥ പ്രയത്നം ആരെയും പ്രചോദിപ്പിക്കാൻ പോന്നതാണ്.