ജെ.എന്‍.യു ക്യാമ്പസില്‍ ദേശവിരുദ്ധരെ ഒഴിപ്പിക്കാന്‍ പൂജ നടത്തി ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍.

single-img
16 April 2016

maxresdefault (7)ജവഹര്‍ ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ദേശവിരുദ്ധർ ഉള്ള ദേശവിരുദ്ധരെ ഒഴിപ്പിക്കാന്‍ പൂജ നടത്തി ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍. ഹിന്ദു വിദ്യാര്‍ഥി സേന, ഹിന്ദു ജാഗരണ്‍ അഭിയാന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. രാമ നവമി, ഭഗവതി പൂജ എന്നിവയോടനുബന്ധിച്ച പൂജകളാണ് വെള്ളിയാഴ്ച്ച രാത്രിയാണു നടന്നത്.
ഹോസ്റ്റല്‍ പരിസരത്താണ് പൂജയും മറ്റു ചടങ്ങുകളും നടന്നത്. ജെ.എന്‍.യു ക്യാമ്പസില്‍ നിന്ന് രാജ്യദ്രോഹികളെ അമര്‍ച്ച ചെയ്ത് പ്രദേശം ശുദ്ധീകരിക്കുക എന്നതാണ് പൂജയുടെ ലക്ഷ്യമായി പറയുന്നത്.