വർൾച്ചാ ദുരിതം മനസ്സിലാക്കാനെത്തിയ മന്ത്രിയുടെ ഹെലിപ്പാഡ് കഴുകാൻ പാഴാക്കിയത് 10000 ലിറ്റർ വെള്ളം

single-img
16 April 2016

khadse_helipadമഹാരാഷ്ട്രയിലെ ലാത്തൂരില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മന്ത്രിയുടെ ഹെലിപ്പാഡ് കഴുകാൻ പാഴാക്കിയത് 10000 ലിറ്റർ വെള്ളം. സംസ്ഥാനത്തെ കൃഷിമന്ത്രി ഏകനാഥ് കഡ്‌സെയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ ഹെലിപാഡ് ശുചീകരിക്കുന്നതിനാണ് ഇത്രയധികം വെള്ളം കളഞ്ഞത്. ബെല്‍കുന്ത് വരെ കാറിലെത്തിയ മന്ത്രി 40 മിനിറ്റ് കൂടി സഞ്ചരിച്ചാലെത്തുന്ന ലാത്തൂരിലേക്ക് ഹെലികോപ്റ്ററില്‍ പുറപ്പെടുകയായിരുന്നു.ഇതിനാണു 10000 ലിറ്റർ വെള്ളം ഉപയോഗിച്ച് ഹെലിപാഡ് കഴുകിയത്

ടാങ്കുകളില്‍ എത്തിച്ച വെള്ളം ഉപയോഗിച്ച് ഹെലിപ്പാഡ് വൃത്തിയാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി രംഗത്തെത്തി. കുടിവെള്ളം ഒരുതരത്തിലും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഏക്‌നാഥ് കദ്‌സെ പറഞ്ഞു. കുടിക്കാന്‍ ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കുമായി ലാത്തൂരിലെ ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് നല്‍കുന്നത് പരമാവധി 10,000 ലിറ്റര്‍ വരെ വെള്ളമാണ്.ജലക്ഷാമം രൂക്ഷമായ ലാത്തൂരില്‍ തീവണ്ടികളില്‍ പുറത്തുനിന്നു വെള്ളമെത്തിക്കുകയാണ്.