സൈനികന്‍ പീഡിപ്പിച്ചുവെന്ന ആരോപണം;കശ്മീരില്‍ പ്രക്ഷോഭം ശക്തം; അനുകൂല മൊഴി നല്‍കിയത് സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ

single-img
16 April 2016

handwara-girls-mom_650x400_41460800835
പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് കശ്മീരിലേക്ക് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

സൈന്യത്തിനെതിരെ കൂടുതല്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങിയതോടെയാണ് പുതിയ നടപടി. കശ്മീരിന്റെ പല പ്രദേശങ്ങളിലും ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളെയും പ്രക്ഷോഭം ബാധിച്ചിട്ടുണ്ട്.
അതിനിടെ കശ്മീരില്‍ സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ആരോപണവിധേയനെതിരെ അനുകൂലമായി മൊഴി നല്‍കിയത് പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ. സൈന്യത്തിന് അനുകൂലമായി വീഡിയോ സ്‌റ്റേറ്റ്‌മെന്റില്‍ മൊഴി നല്‍കിയത് പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും ഹിന്ദ്‌വാരയിലെ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

മൊഴിയെടുക്കുമ്പോള്‍ പതിനാറുകാരിയായ തന്റെ മകള്‍ പോലീസ് സ്‌റ്റേഷനില്‍ തനിച്ചായിരുന്നു. അതുകൊണ്ടു തന്നെ പോലീസിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ലെന്നും അമ്മ കുട്ടിച്ചേര്‍ത്തു.