കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ഇന്ന് നിയന്ത്രണം 

single-img
16 April 2016
Trains_Chennai_0_0_1_1_0_0_0
ചെങ്ങന്നൂർ – തിരുവല്ല റെയിൽ പാത ഇരട്ടിപ്പിക്കുന്നതിനോടനുബന്ധിച്ച്  കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം. കോട്ടയം  പാതയിലുള്ള ട്രെയിനുകള്‍ മുക്കാല്‍ മണിക്കൂര്‍ വരെ വൈകാന്‍ സാധ്യതയുണ്ട്  .
എറണാകുളം-കോട്ടയം-കൊല്ലം, എറണാകുളം-കോട്ടയം-കായംകുളം, എറണാകുളം-ആലപ്പുഴ-കായംകുളം, കൊല്ലം-കോട്ടയം പാസഞ്ചറുകളും ആലപ്പുഴ-കൊല്ലം മെമു സര്‍വീസും റദ്ദാക്കി.ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലവ ആലപ്പുഴ വഴി തിരിച്ചുവിട്ടുണ്ട്.കന്യാകുമാരി-മുംബൈ എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്സ് ഹൈദരാബാദ് -തിരുവനന്തപുരം ശബരി എന്നീ ട്രെയിനുകളാണ് അവ. തിരുവല്ല സ്റ്റേഷനിൽ പാളങ്ങൾ കൂട്ടി യോജിപ്പിക്കുന്ന ജോലികളും കല്ലിശ്ശേരി പ്രാവിൻകൂട്  എന്നിവിടങ്ങളിൽ  പുതിയ സ്ലാബ് സ്ഥാപിക്കുന്ന ജോലികളുമാണ് നടത്തുക.