ഡല്‍ഹിയില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചു

single-img
15 April 2016

india-tobacco-afp-650_650x400_71434283094

ഡല്‍ഹിയില്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും സൂക്ഷിക്കുന്നതും ഒരു വര്‍ഷത്തേക്ക് നിരോധിച്ചു. ഗുഡ്ക, പാന്‍മസാല, ഖയ്‌നി, സര്‍ദ തുടങ്ങിയവ എന്നിവ ഉള്‍പ്പെടെ വായിലിട്ട് ചവയ്ക്കുന്ന ഇനം പുകയില ഉത്പന്നങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഭക്ഷ്യവകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.ഇനി മുതല്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കൈവശം വെക്കുന്നതും കുറ്റകരമായിരിക്കും

സര്‍ക്കാര്‍ ഗുഡ്കയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഗുഡ്ക എന്ന പേര് ഒഴിവാക്കി മറ്റു പേരുകളില്‍ പാന്‍മസാല വില്‍പ്പന തുടര്‍ന്നുവന്നിരുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പുകയിലയുടെ ചവയ്ക്കുന്ന രൂപത്തിലുള്ള എല്ലാ വസ്തുക്കളുടെയും നിരോധനം കൊണ്ട് വന്നത്.