ചോദിച്ച സീറ്റ നല്‍കിയില്ല; ശിവസേന എം.എല്‍.എ ട്രെയിന്‍ തടഞ്ഞിട്ടത് ഒരു മണിക്കൂര്‍

single-img
15 April 2016

isTGgt

ചോദിച്ച സീറ്റ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശിവസേനാ നേതാവ് മണിക്കൂറുകളോളം ട്രെയിന്‍ തടഞ്ഞിട്ടു. ശിവസേനാ എംഎല്‍എ ഹേമന്ത് പാട്ടീലാണ് 2000 യാത്രക്കാരുണ്ടായിരുന്ന ദേവഗിരി എക്‌സ്പ്രസ് ട്രെയിന്‍ ഒരു മണിക്കൂറോളം തടസ്സപ്പെടുത്തിയത്.

സെക്കന്‍ഡ് എ.സി കോച്ചില്‍ 35, 36 സീറ്റുകളാണ് എം.എല്‍.എയ്ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സീറ്റുകള്‍ സ്വീകരിക്കാന്‍ എം.എല്‍.എയും സഹായിയും തയ്യാറായില്ല. തുടര്‍ന്ന് ചെയിന്‍ വലിച്ച എം.എല്‍.എ രണ്ടായിരത്തോളം യാത്രക്കാരെ ബന്ദിയാക്കി റെയില്‍വേ അധികൃതരുമായി ഒരു മണിക്കൂറോളം തര്‍ക്കത്തിലേര്‍പ്പെട്ടു. എം.എല്‍.എ കാരണം രാത്രി 9.10ന് നിര്‍ത്തിയിട്ട ട്രെയിന്‍ 9.57ഓടെയാണ് സ്‌റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെടാനായത്. വീണ്ടും മസ്ജിദ് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ പത്ത് മണിക്ക് ശേഷമാണ് അവിടെ നിന്ന് പുറപ്പെട്ടത്.

സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

ദേവഗിരി എക്‌സ്പ്രസ് വൈകിയത് കാരണം സി.എസ്.ടി വഴി കടന്നു പോവേണ്ടിയിരുന്ന രണ്ട് എക്‌സ്പ്രസ്സ ട്രയിനുകളും നിരവധി ലോക്കല്‍ ട്രെയിനുകളും സമയം തെറ്റിയാണ് സര്‍വ്വീസ് നടത്തിയത്.