എച്ച് റ്റി സി 10 ഇന്ത്യയിലേക്ക്‌

single-img
15 April 2016
htc-10-review-2
എച്ച് റ്റി സിയുടെ ഏറ്റവും പുതിയ 4 ജി  മോഡൽ ആയ എച്ച് റ്റി  സി 10 ഇന്ത്യയിൽ ഉടൻ ലഭ്യമാകുമെന്ന് സ്മാര്ട്ട് ഫോൺ നിർമാതാക്കളിൽ പ്രമുഖ കമ്പനിയായ എച്ച് റ്റി സി.
എച്ച് റ്റി  സി യുടെ ദക്ഷിണ ഏഷ്യ പ്രസിഡന്റ്‌ ആയ ഫൈസൽ സിദ്ദിഖി ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മോഡൽ ലഭ്യമാകുന്ന ദിനം ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും എന്നും  അദ്ദേഹം പറഞ്ഞു.
5.2 ഇഞ്ച്‌ വലിപ്പമുള്ള എച്ച് ടി സി 10 ഇൽ 2.2 ഗിഗ ഹെർട്സ് കംപുടിംഗ് സ്പീഡുള്ള ക്വൽകൊം  സ്നാപ് ഡ്രാഗൺ പ്രൊസെസർ  ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്റെർണൽ മെമറി 32 ജി ബി .കൂടാതെ 2 ടെറാബൈറ്റൊളം എക്സ്റ്റെർനൽ സ്റ്റൊറെജും  പിന്തുണയ്കുന്നു.
  ബ്ലൂ ടൂത്ത്, നീയെർ ഫീല്ഡ് കമ്മ്യൂണികേഷൻസ് (എൻ  എഫ് സി ), ഡി എൽ  എൻ  എ ,  മിരാകാസ്റ്റ് തുടങ്ങിയ എല്ലാ നൂതന വയർലസ്  കണക്ടിവിടി മാര്ഗങ്ങളും ഈ ഫോൺ പിന്തുണയ്ക്കുന്നു. 4 ജി യിൽ 450 എം ബി പി എസ് വരെ ഡൌൺലോഡ് വേഗവും 50 എം ബി പി എസ്  വരെ അപ്പ്‌ ലോഡ് വേഗവും കമ്പനി വാഗ്ദാനം ചെയ്യുന്നു.ജെസ്ടർ കൺട്രോൾ , വോയിസ്‌ സെല്ഫി, മുതലായവയും മറ്റു സെൻസർ അധിഷ്ടിത സാങ്കേതികവിദ്യകളും ഇതിന്റെ പ്രത്യേകതകളിൽ പെടുന്നു. 3000 എം എ എച്ച്  ബാറ്റെറി  ഉള്ള ഈ  ഫോൺ 27 മണിക്കൂർ  3 ജി / 4 ജി ഇൽ  ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. ജി പി എസ്  , ഗ്ലോനസ് , ചൈനയുടെ ബെയ്ദു  തുടങ്ങിയവയുടെ സഹായത്തോടെ ഈ ഫോൺ  ലോക്കേഷൻ  ട്രാക്ക് ചെയ്യുന്നു.