കഴിവുളള പെണ്ണുങ്ങള്‍ രംഗത്തുവന്നാല്‍ മുസ്ലിംലീഗിലെ പുരുഷന്‍മാരുടെ അവസരം കുറയുമെന്ന പേടിയാണു സീറ്റ് നിഷേധിക്കാൻ കാരണം:ഖമറുന്നിസ അന്‍വര്‍

single-img
15 April 2016

12552586_1553713884951829_1648229552758909173_n

കഴിവുളള വനിതകള്‍ രംഗത്തുവന്നാല്‍ തങ്ങളുടെ അവസരം കുറയുമെന്ന പുരുഷന്‍മാരുടെ പേടിയാണ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് തങ്ങള്‍ക്ക് സീറ്റ് തരാതിരിക്കാന്‍ കാരണമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍. വനിതകളെ മത്സരരംഗത്ത് ഇറക്കരുതെന്ന സമസ്തയുടെ എതിര്‍പ്പാണോ സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണമെന്ന ചോദ്യത്തിന്, താന്‍ അത് പറയാന്‍ ആളല്ലെന്നും എന്തോ കാരണമില്ലാതെ നേതാക്കന്‍മാര്‍ തങ്ങളെ പരിഗണിക്കാതിരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പെ തന്നെ സീറ്റ് അനുവദിക്കണമെന്ന് ലീഗ് നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണെന്നും, നാല് സീറ്റുകള്‍ ഒഴിച്ചിട്ട് പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനഘട്ടം വരെ കാത്തിരുന്നിട്ടും വനിതകള്‍ക്ക് ഒരു സീറ്റ് പോലും അനുവദിക്കാത്ത മുസ്ലിം ലീഗിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുണ്ടെന്നും, പല ജില്ലകളിലെ പ്രചാരണങ്ങളില്‍ നിന്നും വനിതകള്‍ വിട്ടുനില്‍ക്കുകയാണെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു