പ്രദർശനത്തിനു എത്തിയതിനു പിന്നാലെ വിജയുടെ തെറിയുടെ വ്യാജൻ ഇന്റെർനെറ്റിൽ

single-img
15 April 2016

therimoviereview

വിജയ്‌ നായകനായെത്തി അറ്റ്‌ലി സംവിധാനം ചെയ്ത തെറിയുടെ വ്യാജൻ ഇന്റെർനെറ്റിൽ.ചിത്രം ഇന്നലെയാണ്‌ പ്രദര്‍ശനത്തിന്‌ എത്തിയത്‌. ആദ്യ പ്രദര്‍ശനം കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ വ്യാജ പതിപ്പ്‌ ഇന്റര്‍നെറ്റില്‍ എത്തിയത്‌. എന്നാല്‍ പോലീസിന്റെ സൈബര്‍ ഡോം ഇത്‌ കണ്ടെത്തുകയും ഇന്റര്‍നെറ്റില്‍ നിന്ന്‌ സിനിമ നീക്കം ചെയ്യുകയും ചെയ്‌തു. നീക്കം ചെയ്ത ശേഷവും ചിത്രത്തിന്റെ വ്യാജന്റെ ടൊറന്റുകൾ ഇന്റെർനെറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

സാമന്തയും എമി ജാക്‌സണുമാണ്‌ നായികമാരായി എത്തിയിരിക്കുന്നത്‌. ജി.വി പ്രകാശ്‌ കുമാറാണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം. മികച്ച പ്രതികരണമാണ്‌ ചിത്രത്തിന്‌ തിയറ്ററുകളില്‍ നിന്ന്‌ ലഭിച്ചിരിക്കുന്നത്‌.