ജപ്പാനിൽ ശക്തമായ ഭൂകമ്പം: 9 പേര് മരിച്ചു

single-img
15 April 2016

gty_japan_earthquake_01_jc_160414_4x3_992

 

ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 9 പേര് മരിച്ചു. എഴുനൂറോളം പേര്ക്ക് പരിക്ക് പടിയതായാണ് റിപ്പോർട്ട്‌. റിക്ടെർ സ്കെയിലിൽ 6.4 തീവ്രത  രേഖപ്പെടുത്തിയ ഭൂകമ്പം   രാത്രി 9.26ഒാടെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണ്   ഉത്ഭവിച്ചത്. തകര്ന്ന കെട്ടിടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ  പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ക്യുഷു വിലെ ആണവനിലയത്തിനു കേടുപാടുകൾ സംഭവിച്ചിട്ടില്ല.സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ല.ഭൂചലനത്തിൽ ഷിങ്കൻസെൻ ബുള്ളറ്റ്  ട്രെയിനിനു കേടുപറ്റിയെങ്കിലും  യാത്രികർ  സുരക്ഷിതരാണെന്നു റെയിൽവേ  അറിയിച്ചു.