രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത്പരവൂര്‍ ദുരന്തസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നതായി ഡി.ജി.പി സെന്‍കുമാർ

single-img
15 April 2016

modi-kollam-pti-N-e1460305911164

പരവൂര്‍ ദുരന്തസ്ഥലത്ത് പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷ ഒരുക്കേണ്ടി വന്നിരുന്നതായും ദുരന്തസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നതായും ഡി.ജി.പി സെന്‍കുമാർ.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തേക്കുറിച്ച് എസ്.പി.ജി താനുമായി ആശയവിനിമയം നടത്തിയിരുന്നു. അപ്പോഴാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി എത്തുന്നതിനെ എതിര്‍ത്തതെന്ന് ഡി.ജി.പി പറയുന്നു.

ഇന്ത്യൻ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.അടുത്ത ദിവസം സന്ദര്‍ശിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പരവൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്നെന്ന് ഡിജിപി വ്യക്തമാക്കി.