ബൈക്കിലെത്തി പശുവിനെ കൊന്നെന്ന കേസിൽ അഞ്ച് വര്‍ഷം തടവും പിഴയും

single-img
15 April 2016

22DMCMETRO_PLUS_CA_2592823g

ഗോവധം നിയമവിരുദ്ധമാക്കിയതിനു പിന്നാലെ ഗോവധ കേസുകളുടെ എണ്ണവും പെരുകുന്നു.രാജസ്ഥാനിൽ പശുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഒരാൾക്ക് അഞ്ച് വർഷം തടവും 5000 രൂപ പിഴയും.രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ ആണു സംഭവം.സാന്‍വാല്‍ സിംഗ് എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.

ഇരുചക്ര വാഹനത്തില്‍ പശുവിനെ പിന്തുടര്‍ന്ന് കൊന്നുവെന്നാണ് കേസ്. കച്ചുറാം എന്നയാള്‍ മോഹന്‍ഗഡ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സാന്‍വാല്‍ സിംഗിനെതിരെ കേസെടുക്കുകയായിരുന്നു. പരാതിക്കാരനായ കച്ചുറാമും കിസ്‌നറാമും സംഭവത്തിന് ദൃക്‌സാക്ഷികളാണ്. പ്രോസിക്യുഷന് വേണ്ടി അഭിഭാഷകനായ കിഷന്‍ പ്രതാപ് റത്തോഡും പ്രതിക്ക് വേണ്ടി അഡ്വ. ഓം‍പ്രകാശ് വാസുവും ഹാജരായി.